CinemaGeneralKollywoodLatest NewsNEWS

മണിര്തനം ചിത്രം; പൊന്നിയിന്‍ സെല്‍വനില്‍ നിന്നും അനുഷ്‌ക ഷെട്ടി പിന്‍മാറി

മണിര്തനത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വൻ. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തിനായി അണിനിരക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ താരനിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നതിനിടയിലാണ് ചിത്രത്തില്‍ നിന്നും അനുഷ്‌ക ഷെട്ടി പിന്‍വാങ്ങിയെന്ന വിവരം എത്തിയത്.

പ്രതിഫലവുമായി ബന്ധപ്പെട്ട വിയോജിപ്പുകളെത്തുടര്‍ന്നാണ് താരം പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 4 കോടിയാണ് താരം ആവശ്യപ്പെട്ടതെന്നും എന്നാല്‍ 1 കോടിയാണ് അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ച തുകയെന്നും ഇതേത്തുടര്‍ന്നാണ് താരം പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകൾ. അനുഷ്‌കയ്ക്ക് പകരമായി ചിത്രത്തിലേക്ക് തൃഷയാണ് എത്തുന്നതെന്നുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

തായ്‌ലന്‍ഡിലാണ് സിനിമയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, നയന്‍താര, കീര്‍ത്തി സുരേഷ്, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ ചിത്രത്തിനായി അണിനിരക്കുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button