ഒരു ചായക്കടക്കാരന്റെ മൻ കി ബാത് എന്ന ഡോക്യുമെന്റിയുടെ പ്രദര്‍ശനം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ദില്ലിയില്‍ കേരള ക്ലബ്ബില്‍ നടക്കാനിരുന്ന പ്രദര്‍ശനമാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചത്. നോട്ട് നിരോധനത്തിന് എതിരെയുള്ള പ്രതിഷേധം പ്രമേയമായി ഒരുക്കിയ ഡോക്യുമെന്റിയാണ് ഒരു ചായക്കടക്കാരന്റെ മൻ കി ബാത്. എന്നാൽ പ്രദര്‍ശനം ഒഴിവാക്കിയെങ്കിലും ദില്ലിയില്‍ തന്നെ മറ്റൊരിടത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് സംവിധായകൻ സനു കുമ്മിള്‍ പറയുന്നു.
എഴുപത്തിയഞ്ചുകാരനായ യഹിയ ആയിരുന്നു ഡോക്യുമെന്ററിയില്‍ അഭിനയിച്ചത്. നോട്ടുനിരോധനത്തെ തുടര്‍ന്ന്, തന്റെ കയ്യിലുള്ള 23000 രൂപ മാറാൻ ബാങ്കില്ക്യൂ നിന്നപ്പോള്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യഹിയ കുഴഞ്ഞുവീണു. പിന്നീട് ആശുപത്രിവാസത്തിനു ശേഷം തിരിച്ചെത്തിയ യാഹിയ നോട്ടുനിരോധനത്തോടുള്ള പ്രതിഷേധ സൂചകമായി തലമുടിയും മീശയും പാതി വടിച്ചുകളഞ്ഞിരുന്നു. ഇക്കാര്യമാണ് സനു കുമ്മിള്‍ ഒരു ചായക്കടക്കാരന്റെ മൻ കി ബാതി എന്ന പേരില്‍ ഡോക്യുമെന്ററിയാക്കിയത്. ഐഡിഎസ്എഫ്എഫ്കെയില് മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡും ഒരു ചായക്കടക്കാരന്റെ മാൻ കി ബാത് സ്വന്തമാക്കിയിരുന്നു.
Post Your Comments