മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മോഹന്‍ലാലിനൊപ്പമുള്ള താരത്തിന്റെ വരവില്‍ ആരാധകരും ഏറെ സന്തോഷത്തിലായിരുന്നു.
ബോക്സോഫീസില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കിയ ലൂസിഫറില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി മഞ്ജു വാര്യരും എത്തിയിരുന്നു.
ചടങ്ങിൽ മോഹന്‍ലാലായിരുന്നു മഞ്ജു വാര്യര്‍ക്ക് മൊമന്റോ സമ്മാനിച്ചത്. നിറപുഞ്ചിരിയോടെയായിരുന്നു താരം മൊമന്റോ സ്വീകരിച്ചത്. ഒടിയന്റേയും ലൂസിഫറിന്റേയും ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടേയും വിജയാഘോഷം ഒരുമിച്ചായിരുന്നു നടത്തിയത്. ഇവയില്‍ രണ്ട് സിനിമകളിലും അദ്ദേഹത്തിന്റെ നായികയായെത്തിയത് മഞ്ജുവായിരുന്നു. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നായികയായി എത്തുന്നതും മഞ്ജുവാണ്.
Post Your Comments