തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നടനും സംവിധായകനുമായ ശ്രീനിവാസന്‍. ഫേസ്ബുക്കില്‍ തനിക്ക് ഇതുവരെ അക്കൗണ്ടില്ലായിരുന്നുവെന്നും . തന്റെ പേരില്‍ ആറ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്കില്‍ ഔദ്യാഗിക അക്കൗണ്ട് തുടങ്ങിയ ശേഷം വീഡിയോ പോസ്റ്റ് ചെയ്‍താണ് ശ്രീനിവാസൻ ഇക്കാര്യം അറിയിച്ചത്.
‘ഫെയ്ക്കന്‍മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ശ്രീനിവാസൻ പാട്യം എന്ന പേരിലാണ് അദ്ദേഹം ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.
Post Your Comments