
മലയാള സിനിമയില്‍ നൂറു കോടി ക്ലബ് ഉണ്ടാകുന്നതിനു പിന്നില്‍ സ്റ്റാര്‍ പവര്‍ ആണെന്ന് സംവിധായകന് ആഷിഖ് അബു. ചെറു ബജറ്റിലുള്ള ചിത്രങ്ങളെടുത്ത് സക്സസ് ആക്കുന്ന ആഷിഖ് അബു മലയാളത്തിലെ വിനോദ സിനിമകളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പുലിമുരുകന് ഇത്രയ്ക്കും വിജയമായതിനു പിന്നില്‍ മോഹന്‍ലാല്‍ എന്ന നടന്റെ സ്റ്റാര്‍ഡം തന്നെയാണെന്നും ആഷിഖ് പറയുന്നു.
ആഷിഖിന്റെ വാക്കുകള്‍
ഒരു നായക നടനെ വര്‍ഷങ്ങളായി കാണുന്ന പ്രേക്ഷകര്‍ക്ക് അവര്‍ സൂപ്പര്‍ താരമാണ്. അത്തരം സ്റ്റാര്‍ പവറാണ് കോടി ക്ലബ് നിശ്ചയിക്കുന്നത്. ഇവിടുത്തെ പ്രേക്ഷകര്‍ മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു രീതി ഉണ്ട് അതാണ് അവര്‍ പുലിമുരുകനില്‍ കണ്ടത് അദ്ദേഹത്തെ പോലെ ഒരു നടന് അഭിനയിച്ചത് കൊണ്ട് മാത്രമാണ് അത് അത്രയും വലിയ വിജയമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം നടന് ടോവിനോയുടെ സിനിമയും നൂറ് കോടി ക്ലബിലേക്ക് എത്തിയേക്കാം. ഒരു താരത്തിന്റെ ഇമേജ് കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നാണത്.
Post Your Comments