GeneralLatest NewsMollywood

പത്താം ക്ലാസ് കഴിഞ്ഞയുടനെ വിവാഹം, പ്രശ്നങ്ങളെതുടര്‍ന്ന് വിവാഹമോചനം; നടി നിഷ സാരംഗ്

പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റിൽ എന്റെ വിവാഹം നടന്നു

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് നിഷ സാരംഗ്. ഒരു വയസ്സുള്ള പാറുക്കുട്ടി മുതല്‍ 24കാരനായ മുടിയന്‍ വരെയുള്ള അഞ്ചുമക്കളുടെ അമ്മയായ നീലുവിന്റെ വേഷം നിഷ മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചും ബന്ധം പിരിഞ്ഞതിനെക്കുറിച്ചും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചു.

കുടുംബ ബന്ധത്തിലുള്ള ഒരാളെയാണ് നിഷ വിവാഹം ചെയ്തത്. അതും പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞയുടനെ. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”എന്റെ അച്ഛന് എന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. കാരണം, അദ്ദേഹം വളരെ വൈകിയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് വിവാഹം വൈകിപ്പിക്കണ്ട എന്നത് അച്ഛന്റെ തീരുമാനമായിരുന്നു. അച്ഛന്റെ മൂത്ത പെങ്ങളുടെ മകനെയാണ് ഞാൻ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്നു കണ്ടപ്പോൾ അതു തന്നെ നടത്തുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റിൽ എന്റെ വിവാഹം നടന്നു. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. വളരെ പെട്ടന്നു തന്നെ രണ്ടു മക്കളായി. വിവാഹത്തിനു ശേഷം കുറച്ചു പ്രശ്നങ്ങളൊക്കെയുണ്ടായി. അങ്ങനെ ഞാനെന്റെ വീട്ടിലേക്ക് തിരികെ പോന്നു. ഇടയ്ക്ക് പ്രശ്നങ്ങൾ പറഞ്ഞു തീർത്ത്, ഭർത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു നീണ്ടു നിന്നില്ല. ഒടുവിൽ ഞങ്ങൾ വിവാഹമോചനം നേടി.”

വിവാഹമോചനത്തിനു ശേഷം തന്റെ വീട്ടിൽ തന്നെയായിരുന്നുവെങ്കിലും വിവാഹമോചിതയായ ഒരു പെങ്ങൾ വീട്ടിലുണ്ടാകുന്നത് ഒരു ഭാരമായി ആർക്കും തോന്നരുത് എന്ന് നിര്‍ബന്ധം അച്ഛന് ഉണ്ടായിരുന്നതായി നിഷ പറയുന്നു. അതുകൊണ്ട് തന്ന്റെ രണ്ടു മക്കളുമായി അച്ഛന്റെ സഹായത്തോടെ വാടക വീട്ടിലേയ്ക്ക് മാറി. എന്നാല്‍ ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ പെട്ടെന്ന് മരിച്ചു. അത് പ്രതീക്ഷിക്കാത്ത സംഭവമായിരുന്നുവെന്നും അച്ഛന്റെ മരണത്തിലൂടെ തന്റെ മാനസികനില തെറ്റുമോ എന്നു പോലും ഭയപ്പെത്തിരുന്നതായും നിഷ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button