വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ജയറാം-പാർവതി താരവിവാഹത്തെ പ്രേക്ഷകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ജനപ്രിയ നായകനെന്ന നിലയിൽ ജയറാമും ജനപ്രിയ നായികാ എന്ന നിലയിൽ പാർവതിയും ആരാധകരുടെ ഇഷ്ട താരങ്ങളായിരുന്നു.. പ്രണയിക്കുന്ന സമയത്ത് പാർവതിയൊടൊന്നു സംസാരിക്കാൻ താൻ ഏറെ പ്രയാസപ്പെട്ടിട്ടുണ്ടെന്നു ജയറാം പറയുന്നു.
ജയറാമിന്റെ വാക്കുകള്‍
ഒറ്റപ്പാലത്തു ചിത്രീകരണം നടക്കുമ്പോൾ അവിടെ അടുത്തുള്ള ടെലഫോൺ ബൂത്തിൽ നിന്നു പാർവതിയെ വിളിക്കുമ്പോൾ ചുറ്റും ആളുകൂടുമായിരുന്നുവെന്നും ജയറാം പറയുന്നു. ഇന്ന് എത്ര ദൂരെ ആയാലും നമുക്ക് കണ്ടു സംസാരിക്കാം അന്ന് അങ്ങനെയായിരുന്നില്ല. ഒറ്റപ്പാലത്തു സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അവിടെ അടുത്തുള്ള ടെലഫോൺ ബൂത്തിലെ കക്ഷി പറയും ‘ജയറാം ഇപ്പോൾ പാർവതിയെ വിളിക്കാൻ ഇവിടെ വരുമെന്ന്’ അങ്ങനെ അവിടെ ആളുകൂടും.ഞാൻ ഫോൺ വിളിച്ചിട്ടു ഇറങ്ങുമ്പോൾ ചിലർ അവിടെ നിന്ന് വിളിച്ചു ചോദിക്കും ‘പാർവതിയെയാണോ വിളിച്ചത്? എന്താ പറഞ്ഞത് ഞങ്ങളും കൂടി കേൾക്കട്ടെ.നിങ്ങളുടെ കല്യാണം നടക്കുമോ? ഇങ്ങനെയൊക്കെ രസകരമായ ഒരു കാലം അന്ന് ഉണ്ടായിരുന്നു..ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ജയറാം വ്യക്തമാക്കുന്നു.
ജയറാം പാര്‍വതി താരദമ്പതികള്‍ പതിനഞ്ചോളം സിനിമകളില്‍ ഒന്നിച്ചഭിനയിയിച്ചിട്ടുണ്ട്. ചില സിനിമകളില്‍ ജയറാമിന്റെ സഹോദരിയായും പാര്‍വതി വേഷമിട്ടിട്ടുണ്ട്.
Post Your Comments