GeneralLatest NewsMollywood

കഞ്ചാവാണോ നീലച്ചടയനാണോ ; നോര്‍മലായിട്ടുള്ള കാര്യങ്ങളെ ചോദിച്ചുള്ളൂവെന്ന് ഷെയ്ൻ

നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനര്‍ജിയില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം

വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. അകാലത്തില്‍ അന്തരിച്ച നടന്‍ അബിയുടെ മകനായ ഷെയ്ൻ നിഗം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ ട്രോളിന് വിധേയമായിരുന്നു. ഷെയ്ൻ കഞ്ചാവടിച്ച് സംസാരിക്കുകയാണ് എന്നായിരുന്നു കൂടുതല്‍ ട്രോളും. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.

‘ഒരു പക്ഷം ചേര്‍ന്ന് താന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. പിന്നെ കുറെ പേര്‍ ചോദിച്ചു നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ. അതൊന്നുമല്ല. അതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? അതില്‍ ഒരു 80 ശതമാനം ആളുകളും ഞാന്‍ പറഞ്ഞത് ഉള്‍കൊണ്ടിട്ടുണ്ട്’.

‘ഒരു എനര്‍ജിയില്‍ നിന്നാണ് നമ്മൊളൊക്കെ ഉണ്ടായത്. നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനര്‍ജിയില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടായക്കിയ വ്യത്യാസങ്ങളാണ്’. ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍, ബ്ലാക്ക്, വൈറ്റ് എല്ലാം അങ്ങിനെ ഉണ്ടായതാണ്. ” ട്രോളുകളെല്ലാം അതാസ്വദിക്കുന്നുണ്ടെന്നും ഷെയ്ന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button