മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘ചാപ്പാകുരിശ്’ തമിഴില്‍ എടുത്തപ്പോള്‍ ചിത്രം വേണ്ടത്ര വിജയം നേടാതിരുന്നത് നായകനെന്ന നിലയില്‍ തന്നെ ഒരുപാടു തളര്‍ത്തിയെന്നു തമിഴ് സൂപ്പര്‍ താരം പ്രസന്ന. അത്രക്ക് പ്രതീക്ഷയുണ്ടായിരുന്ന ചിത്രം പരാജയപ്പെട്ടപ്പോള്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും പ്രസന്ന പറയുന്നു. പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലൂടെ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രസന്ന മലയാളത്തില്‍ തന്റെ കരിയര്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുകയാണ്.
പ്രസന്നയുടെ വാക്കുകള്‍
‘ ‘ചാപ്പാകുരിശ്’ തമിഴില്‍ എടുത്തപ്പോള്‍ ഇവിടുത്തെ പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നു. പക്ഷെ പ്രതീക്ഷിച്ചയത്ര വിജയം നേടാതിരുന്നതോടെ ഭയങ്കര നിരാശയായി. അങ്ങനെയാണ് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചത്. അന്ന് വിഹാന് ജനിച്ചിട്ട് അധിക നാള് ആയിട്ടില്ല. എന്നിട്ടും ആ ആഗ്രഹം പറഞ്ഞപ്പോള്‍ സ്നേഹ പിന്തുണ തന്നു. ആറു മാസത്തോളം വീട്ടിലിരുന്നു കുഞ്ഞിനെ കളിപ്പിച്ചു. പിന്നീട് ട്രെയിനറെ വെച്ച് ഏഴുമണിക്കൂറോളം ജിമ്മില്‍. മൂന്ന് വര്‍ഷം ഒരു പാര്‍ട്ടിക്കോ ചടങ്ങിനോ പോലും പോയില്ല. ആത്മവിശ്വാസം തിരികെ കിട്ടിയ ശേഷമാണ് പുറത്തിറങ്ങിയത്. ഇതിനിടെ എപ്പോഴെങ്കിലും സ്നേഹ നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ ഞാന്‍ തകര്‍ന്നു പോയേനെ. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രസന്ന പങ്കുവയ്ക്കുന്നു.
Post Your Comments