
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടന് ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന് ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഭഗതിന്റെയും ഷെലിന്റെയും രണ്ടാം വിവാഹമാണിത്.
മുന്‍ വിവാഹത്തില്‍ ഭഗതിനും ഷെലിനും ഓരോ ആണ്‍മക്കളുണ്ട്. സ്റ്റീവ്, ജോക്കുട്ടന് എന്നാണ് കുട്ടികളുടെ പേര്. മക്കളാണ് ഇരുവര്‍ക്കും മാലയും ബൊക്കെയും നല്കി സ്വീകരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിന്റെ വീഡിയോ പുറത്തിറങ്ങി.
ഡോക്ടര്‍ ലൗ,തട്ടത്തിന് മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി, ആട് ഒരു ഭീകര ജീവിയാണ്, ഫുക്രി തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച യുവതാരമാണ് ഭഗത്.
Post Your Comments