GeneralLatest NewsTV Shows

പ്രേക്ഷരെ ഞെട്ടിപ്പിച്ച് സീരിയലില്‍ അശ്ലീലകരമായ ലൈംഗിക പീഡനദൃശ്യങ്ങള്‍; പ്രമുഖ ചാനലിനു രണ്ടര ലക്ഷം രൂപ പിഴ

ഈ മാസം 23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ കല്യാണ വീട് പരമ്ബരയ്ക്ക് മുമ്ബ് ചാനല്‍ ക്ഷമാപണം എഴുതി പ്രദര്‍ശിപ്പിക്കണം

കുടുംബ പ്രേക്ഷകരെ ഞെട്ടിപ്പിച്ച്‌ പ്രമുഖ സീരിയല്‍. ലൈംഗിക പീഡനത്തിന്റെ അടക്കം അതീവ വയലന്‍സ് രംഗങ്ങള്‍ അടങ്ങിയ ഭാഗം സംപ്രേഷണം ചെയ്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സണ്‍ ടിവിയ്ക്കെതിരെ വിമര്‍ശനം.

. സണ്‍ ടിവിയുടെ പ്രൈംടൈം പരമ്ബരയായ കല്യാണ വീടിലാണ് സഭ്യേതരമായ രംഗങ്ങള്‍. തിരുമുരുഗന്‍ എം ആണ് പരമ്ബരയുടെ സംവിധായകന്‍. ചിത്രത്തില്‍ നായകവേഷത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. മെയ് 14, 15 തീയതികളില്‍ സംപ്രേഷണം ചെയ്ത സീരിയലിലെ ഭാഗങ്ങളില്‍, പ്രതിനായികയായ വനിതാകഥാപാത്രം, വാടകക്കെടുത്ത ഗുണ്ടാസംഘത്തോട് തന്റെ സഹോദരിയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. തന്റെ സഹോദരയാണെന്നോ, പണം ഈടാക്കിയാണ് ചെയ്യുന്നതെന്നോ ഉള്ള വിചാരമില്ലാതെ അതിക്രൂരമായി ബലാല്‍സംഗം ചെയ്യണമെന്നാണ് വില്ലത്തിയുടെ ഉപദേശം.

നിര്‍ദേശങ്ങളെല്ലാം കേട്ടശേഷം ഗുണ്ടാസംഘത്തലവന്‍ പ്രതിനായികയെ തന്നെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് കുറ്റിക്കാട്ടിലേക്ക് ഇവരെ വലിച്ചിഴച്ചുകൊണ്ടുപോകുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് മറ്റ് സംഘാംഗങ്ങളോടും പോയി എന്‍ജോയ് ചെയ്യാന്‍ ഇയാള്‍ നിര്‍ദേശിക്കുന്നതും സീരിയലിലുണ്ട്. ജൂണ്‍ 28 ന്റെ എപ്പിസോഡില്‍ ബലാല്‍സംഗം ചെയ്ത അക്രമികള്‍ക്കെതിരെ കടുത്ത ശിക്ഷയാണ് പ്രതിനായികയും സഹായിയും ചേര്‍ന്ന് നടപ്പാക്കുന്നത്. അക്രകമികളായ ഗുണ്ടകളുടെ ലിംഗം ഛേദിച്ച്‌ തീയിലെറിയുന്നതാണ് സംപ്രേഷണം ചെയ്തത്.

പരാതികള്‍ വ്യാപകമായതോടെ ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്സ് അതോറിട്ടി നടത്തിയ അന്വേഷണത്തില്‍ ഈ എപ്പിസോഡുകള്‍ പ്രശ്‌നമുള്ളതാണെന്ന് വിലയിരുത്തി. രണ്ടര ലക്ഷം രൂപയാണ് അതോറിട്ടി   പിഴ വിധിച്ചത്.  കൂടാതെ ഈ മാസം 23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ കല്യാണ വീട് പരമ്ബരയ്ക്ക് മുമ്ബ് ചാനല്‍ ക്ഷമാപണം എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button