എപ്പോഴും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് ഷാജി എന്‍ കരുണ്‍. ‘ഓള്’ എന്ന ചിത്രത്തിന്റെ പുതുമയാര്‍ന്ന പ്രമേയത്തെക്കുറിച്ച് പങ്കുവയ്ക്കുന്ന ഷാജി എന്‍ കരുണ്‍ ഫാന്റസി ചിത്രത്തിന് മലയാള സിനിമ വേണ്ടത്ര പരിഗണ നല്‍കിയിട്ടില്ലെന്ന് തുറന്നു പറയുകയാണ്. ‘ഓള്’ എന്ന ഷാജി എന്‍ കരുണ്‍ ചിത്രം കായലിന്റെ ദൃശ്യ ഭംഗി വരച്ചു കാട്ടുന്ന ചിത്രം കൂടിയാണ്. മലയാളത്തില്‍ കടല്‍ പശ്ചാത്തലമായി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കായല്‍ പശ്ചാത്തലമാക്കി ആരും സിനിമകള്‍ പറഞ്ഞിട്ടില്ലെന്നും ഒരു സിനിമോട്ടോഗ്രാഫര്‍ എന്ന നിലയില്‍ കായലിന്റെ ഭംഗി തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഷാജി എന്‍ കരുണ്‍ വ്യക്തമാക്കുന്നു.
‘ഫാന്റസി സംഭവിക്കുന്നത് വിശപ്പില്‍ നിന്നാണ്, ദാരിദ്ര്യം അനുഭവിച്ചവരില്‍ നിന്ന്. മാജിക്കിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥയാണത്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലൊക്കെ ഫാന്റസി പ്രകടമാണ്. മാര്‍കേസിന്റെ എഴുത്തിലോക്കെ നിങ്ങള്‍ക്ക് കൂടുതലായും ഫാന്റസി കാണാം. എന്തുകൊണ്ട് മലയാള സിനിമ അത് തിരിഞ്ഞു നോക്കിയില്ല. കായലിന്റെ സ്ഥലമാണ് കേരളം. ഇത്രയധികം കായലുകളുള്ള നമ്മുടെ നാട്ടില്‍ കടലിനെ കുറിച്ചു വന്നതു പോലെ സിനിമ വന്നിട്ടില്ല. ഒരു ക്യാമറമാന്‍ എന്ന നിലയില്‍ കായല്‍ ഭംഗി എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്’. ഷാജി എന്‍ കരുണ്‍ പറയുന്നു.
Post Your Comments