സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ചിത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് എന്നും ഒരു ഉത്സവമാണ്, അടുത്തിടെ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രം മഹോത്സവം പോലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും ഇവരുടെ കൂട്ടുകെട്ടില്‍ ഒരു സിനിമ തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വിശേഷം. ശ്രീനിവാസന്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാടുമായി വീണ്ടും കൈകോര്‍ക്കുന്ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്, പുതിയ സിനിമയ്ക്കായുള്ള ഇരുവരുടെയും ഒത്തുചേരല്‍ കാത്തിരിപ്പിന്റെ വലിയ സുഖം സംമാനിക്കുന്നുവെന്നു സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഏറ്റവും ഇഷ്ടമുള്ള അധ്യാപകർ ക്ലാസ്സെടുക്കുമ്പോൾ ഉടനെയൊന്നും ബെല്ലടിക്കരുതേയെന്ന് ചിന്തിച്ച് പോകുന്നത് പോലെയാണ് ശ്രീനിവാസന്‍റെ സംസാരം കേള്‍ക്കുന്നതെന്നും’ അഭിമുഖ പരിപാടിയുടെ ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് അഖില്‍ സത്യന്‍ പറയുന്നു.
അഖില്‍ സത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും ഇഷ്ടമുള്ള അധ്യാപകർ ക്ലാസ്സെടുക്കുമ്പോൾ ഉടനെയൊന്നും ബെല്ലടിക്കരുതേയെന്ന് ചിന്തിച്ച് പോയിട്ടുണ്ട്. ശ്രീനി അങ്കിൾ സംസാരിക്കുമ്പോഴും അങ്ങനെയാണ്. അസുഖത്തിന് തന്റെ ചിന്താ ശക്തിയെ തൊടാൻ പോലുമായിട്ടില്ലെന്ന് തെളിയിക്കുന്ന – വായനയും തന്റെ തന്നെ ജീവിതാനുഭവവും കൊണ്ട് തുടച്ച് മിനുക്കിയതുമായ, വെളിച്ചവും, ചിരിയും, മൂർച്ഛയുമുള്ള വാചകങ്ങൾ. അച്ഛനും ശ്രീനി അങ്കിളും, മലയാളത്തിലെ ഏറ്റവും നല്ല രണ്ട് നടന്മാരും ചേർന്നുള്ള കോമ്പിനേഷനിൽ, രസമുള്ള , കൊതിപ്പിക്കുന്ന ഒരു സിനിമയുടെ ആശയം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഒന്നും പുറത്തുപറയാറായിട്ടില്ലെങ്കിലും, ഒരു വർഷത്തിനപ്പുറത്തേക്ക് അതിനായി കാത്തിരിക്കണമെങ്കിലും, ഈ ഇന്റർവ്യൂ കൂടി കണ്ടപ്പോൾ ആ കാത്തിരിപ്പിന് സുഖം കൂടുന്നു.
Post Your Comments