മലയാള സിനിമയിലെ തന്നെ ആദ്യ താര ദമ്പതിമാര്‍ ആയിരുന്നു സത്താറും ജയഭാരതിയും. സിനിമയിലെത്തി വെറും മൂന്നു വർഷത്തിനുള്ളിൽ മലയാള സിനിമയിലെ സ്വപ്നനായികയെ സ്വന്തമാക്കാന്‍ സത്താറിനു കഴിഞ്ഞു. കെ.നാരായണൻ സംവിധാനം ചെയ്ത ബീന എന്ന ചിത്രത്തിലൂടെ സൗഹൃദത്തിലായ താരങ്ങള്‍ പിന്നീട് പ്രണയത്തിലാകുകയും ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ വേര്‍പിരിഞ്ഞു. അതിനു പിന്നിലെ കാരണത്തെക്കുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ സത്താര്‍ പറഞ്ഞതിങ്ങനെ..
”വെറും നിസ്സാരം. അന്നു തോന്നിയ ചില വാശിയും… ഈഗോയും എല്ലാം ചേർന്നപ്പോൾ അത് സംഭവിച്ചു. ജീവിതത്തിൽ ഒരു കഷ്ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ആ ജീവിതത്തിൽ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്… അതുചെയ്യരുത്… തുടങ്ങിയ വിലക്കുകൾ. ആ വിലക്കുകൾ എന്റെ ഈഗോ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ മാറിനിന്നത്.”
ഞാന്‍ അദ്ദേഹത്തിന്റെ വളര്‍ത്തു മകന്; സത്താറിനെക്കുറിച്ച് യുവനടന് സ്വരൂപ്
വേർപിരിഞ്ഞെങ്കിലും ജയഭാരതിയോടുള്ള ഇഷ്ടം സത്താറിൽ നിന്നു വിട്ടുപോയില്ല. നാലു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനൊടുവിലും അതു മാത്രം ഒരു സ്വകാര്യ സങ്കടമായി എന്നും സത്താറിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.
Post Your Comments