
മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ദിലീപും കാവ്യാ മാധവനും. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്താറുണ്ട്. ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും ചാക്കോച്ചന്റെ മകന്‍ ഇസയുടെ മാമോദീസ ചടങ്ങിലുമൊക്കെ കാവ്യ പങ്കെടുത്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ദിലീപിനൊപ്പം വീണ്ടും കാവ്യ എത്തുന്നതിന്റെ വീഡിയോ ആഘോഷമാക്കുകയാണ് ആരാധകര്‍.
ദിലീപിന്റെ പഴ്‌സനല്‍ കോസ്റ്റ്യൂമര്‍ ആയ വെങ്കിട്ട് സുനിലിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ചെത്തിയത്. കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു ഇരുവരും ചടങ്ങില്‍ പങ്കെടുത്തത്.
Post Your Comments