
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു ട്വീറ്റ് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുണ്ടെന്നാണ് ഇലിയാനയുടെ വെളിപ്പെടുത്തല്‍. ഉറക്കമെഴുന്നേറ്റപ്പോള്‍ കാലില്‍ കണ്ട നിഗൂഢമായ ചതവിന് കാരണം ഉറക്കത്തില്‍ എഴുന്നേറ്റു നടന്നതാണ് എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
എനിക്ക് ഇപ്പോള്‍ പൂര്‍ണ ബോധ്യമായി ഞാന്‍ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നുണ്ടെന്ന്. കാലിലെ നിഗൂഢമായ മുഴയ്ക്കും ചതവേറ്റ പാടും ഉണ്ടാകാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല’ ഇലിയാന കുറിച്ചു.
പാതിരാത്രി സ്നാക്സ് കഴിക്കാന്‍ ഫ്രിഡ്ജിന് അടുത്തേക്ക് പോയതായിരിക്കും – ഇലിയാന കുറിക്കുന്നു
Post Your Comments