മലയാളത്തിന്റെ പ്രിയസ് നടന്മാരില് ഒരാളാണ് വിജയ രാഘവന്. നായകനായും സഹനടനായും വില്ലനായും തിളങ്ങുന്ന വിജയ രാഘവന് നടനും നാടകാചാര്യനുമായ എന്‍.എൻ പിള്ളയുടെ മകനാണ്. ‘ഡയണീഷ്യ’ എന്നാണ് താരത്തിന്റെ വീട്ടുപേര്. ആ പേര് വന്നതിനെക്കുറിച്ചും അച്ചനെക്കുരിച്ചും ഉള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് താരം.
‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യൻ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാൾ സ്വന്തം വീടിന് വേറെന്തു പേരിടാൻ. ”
അച്ഛൻ വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല, നാടകത്തിലായിരുന്നുവെന്നും വിജയ രാഘവന് പറയുന്നു. മരണത്തിനു മുന്‍പ് നടന്ന ഒരു സംഭവവും താരം പങ്കുവച്ചു.” ശ്വാസം കിട്ടാതെ പിടയുമ്പോഴും കരയുകയല്ല, ‘ഇതൊന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ’ എന്ന് പറഞ്ഞു മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ആ ദിവസങ്ങളില്‍ പരിചയത്തിലുള്ള ഒരു സ്ത്രീ അച്ഛനെ കാണാനെത്തി. ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവർ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു. അറയ്ക്കുന്ന എന്തോ കേട്ടതു പോലെ ‘ഹാ’ എന്നു പറഞ്ഞ് അച്ഛൻ തല വെട്ടിത്തിരിച്ചു. പന്തികേട് തോന്നി ഞാനവരെ പതുക്കെ പുറത്തേക്ക് കൊണ്ടുപോയി. മടങ്ങി വന്ന് ‘എന്താ അങ്ങനെ ചെയ്തത്’ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ‘അവരെന്റെ ചെവിയിൽ ദൈവനാമം ജപിക്കുന്നു’ എന്നാണ്. രണ്ടു മണിക്കൂറിനുള്ളില്‍ അച്ഛൻ മരിച്ചു.” വിജയരാഘവന് പറഞ്ഞു
Post Your Comments