കുറച്ചു മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നിന്ന നടി ശിവദ അമ്മയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് ഒരു പെണ്‍കുഞ്ഞു പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
ജൂലൈ 20 നാണ് ശിവദയ്ക്കും മുരളികൃഷ്ണനും മകള്‍ ജനിച്ചത്. എന്നാല്‍ തിരുവോണ ദിനത്തിലാണ് ഈ സന്തോഷവാര്‍ത്ത താരം പുറത്തു വിട്ടത്. അരുന്ധതി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ശിവദ വ്യക്തമാക്കി.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം അഭിനയിച്ച ചിത്രം.
Post Your Comments