BollywoodGeneralLatest News

മകള്‍ ഉപേക്ഷിച്ചതോ? രാണു മൊണ്ഡല്‍ പറയുന്നു

ഭൂതകാലത്തുണ്ടായ സംഭവങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല.

റെയിൽവെ പ്ലാറ്റ്ഫോമിലിരുന്ന് പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗായികയാണ് രാണു മൊണ്ഡല്‍. ഭര്‍ത്താവിന്റെ മരണ ശേഷം മുഷിഞ്ഞ വസ്ത്രമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്ന രാണുവിന്റെ ജീവിതം ഇപ്പോള്‍ ആകെ മാറി. ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തിയതോടെ പുത്ഹന്‍ മേക്കൊവറില്‍ എത്തിയ ഗായിക ആരാധകരെ അമ്പരപ്പിച്ചിരുന്നു.

രാണു മൊണ്ഡല്‍ പ്രശസ്തി നേടിയതോടെ മകളും അമ്മയുടെ അടുത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ പണവും പ്രശസ്തിയും മോഹിച്ചാണ് മകള്‍ തിരിച്ചെത്തിയതെന്നു വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ മകള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന രാണു മൊണ്ഡല്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഭൂതകാലത്തുണ്ടായ സംഭവങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല. പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എല്ലാം ഈശ്വരന്റെ വിധി. നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് തന്നെ വന്നുചേര്‍ന്നേക്കാം- രാണു പറഞ്ഞു.

shortlink

Post Your Comments


Back to top button