CinemaGeneralLatest NewsMollywoodNEWS

മലയാളത്തിന്‍റെ ആ മഹാനടനെ മാത്രം എനിക്ക് അനുകരിക്കാന്‍ കഴിയില്ല: തുറന്നു പറഞ്ഞു അജു വര്‍ഗീസ്‌

പക്ഷെ എത്ര ശ്രമിച്ചാലും എനിക്ക് വഴങ്ങാത്ത ഒരു നടനുണ്ട്

തന്റെ കോമഡി നമ്പരുകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് അജു വര്‍ഗീസ്‌, മലയാളത്തിലെ നിരവധി ഹാസ്യ താരങ്ങളെ തന്‍റെ അഭിനയത്തിലേക്ക് കണക്റ്റ് ചെയ്യാറുണ്ടെന്നാണ് ആജുവിന്റെ തുറന്നു പറച്ചില്‍.

‘ജഗതി ശ്രീകുമാര്‍, കല്പന, ഉര്‍വശി. തുടങ്ങിയ താരങ്ങളുടെ അഭിനയ രീതികള്‍ എന്റെ അഭിനയവുമായി കൂട്ടിച്ചേര്‍ക്കാറുണ്ട്, ഒരു കഥാപാത്രം ചെയ്യുമ്പോള്‍ ഇവരുടെയൊക്കെ മാനറിസം മിക്സ് ചെയ്തു ഉപോയോഗിക്കും അപ്പോള്‍ പ്രേക്ഷകര്‍ക്കത് ഒരേ പോലെ ഫീല്‍ ചെയ്യില്ല. തമാശയുടെ ടൈമിങ്ങും ബോഡി ബാലന്‍സിംഗും കൃത്യമായി കിട്ടും. ജഗതി ചേട്ടന്റെ ചില മാനറിസങ്ങള്‍ ആണ് ഞാന്‍ കൂടുതലായി കടമെടുക്കാറുള്ളത്. പക്ഷെ എത്ര ശ്രമിച്ചാലും എനിക്ക് വഴങ്ങാത്ത ഒരു നടനുണ്ട്, അത് പപ്പു ചേട്ടനാണ്,അദ്ദേഹം ഒരു പ്രത്യേക സംഭവം തന്നെയാണ്, എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്റെ മാനറിസം കോമഡി ചെയ്യുമ്പോള്‍ എനിക്ക് കിട്ടില്ല. ഉര്‍വശി ചേച്ചിയുടെ ‘യ്യോ’ എന്ന ട്യൂണിലുള്ള വിളിയൊക്കെ ഞാന്‍ ഡബ്ബ് ചെയ്യുമ്പോള്‍ പ്രയോഗിക്കാറുണ്ട്. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ അജു വര്‍ഗീസ്‌ വ്യക്തമാക്കുന്നു.

തന്റെ പ്രഥമ സിനിമാ നിര്‍മ്മാണ സംരംഭമായ ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കോമഡി നന്നായി ചെയ്യുന്നതിന്‍റെ സീക്രട്ട് അജു വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button