GeneralLatest NewsMollywood

എന്റെ മകളാണ് മാലാഖ; വിവാഹ മോചനത്തിന് ശേഷം മകള്‍ക്കൊപ്പം ബാല

2010-ലാണ് ബാലയും അമൃതയും വിവാഹിതരായത്.

മകള്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ബാല. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

നടന്‍ ബാലയും ഗായിക അമൃത സുരേഷിന്റെയും മകളായ അവന്തിക സോഷ്യല്‍ മീഡിയയില്‍ താരമാണ്. പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്.. ദൈവത്തില്‍ വിശ്വസിക്കൂ… ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..എന്റെ മകളാണ് മാലാഖ….വീഡിയോയ്ക്കൊപ്പം ബാല കുറിച്ചു..

2010-ലാണ് ബാലയും അമൃതയും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ് ഇരുവരും. ഈ വര്‍ഷമാണ് ബാലയും അമൃതയും വിവാഹമോചിതരായത്

shortlink

Related Articles

Post Your Comments


Back to top button