BollywoodGeneralLatest News

പുരുഷൻമാരുടെ കാര്യത്തിൽ അമ്മയ്ക്കെന്നെ വിശ്വാസമില്ലായിരുന്നു; വിവാഹത്തെക്കുറിച്ച് താരപുത്രി

ജാൻവി കപൂർ നടന്‍ ഇഷാൻ ഖത്തരുമായി പ്രണയത്തില്‍ ആണെന്നും വാര്‍ത്തകള്‍.

പരമ്പരാഗതമായ വിവാഹരീതിയായിരിക്കും താന്‍ പിന്തുടരുന്നതെന്ന് നടി ജാന്‍വി കപൂര്‍. പുരുഷൻമാരെ കുറിച്ചുള്ള തന്റെ മുൻവിധികളെല്ലാം തെറ്റായിരുന്നുവെന്നായിരുന്നു അമ്മ ശ്രീദേവിയുടെ അഭിപ്രായമെന്ന് ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജാൻവി കപൂർ.

”പെട്ടെന്ന് സ്നേഹിക്കപ്പെടുന്ന പ്രകൃതമാണ് ഉള്ളതെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് തന്നെ വരനെ തിരഞ്ഞെടുത്ത് തരണമെന്ന് അമ്മ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ വിധി അമ്മയുടെ ആ ആഗ്രഹ പൂർത്തീകരണത്തിന് കാത്തുനിന്നില്ല” ജാൻവി പറഞ്ഞു

നന്നായി തമാശ പറയുന്ന, അതേപോലെ ആഴത്തിൽ പ്രണയിക്കാൻ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു. വിവാഹത്തിന് കാഞ്ചീപുരം പട്ടുസാരിയാവും ധരിക്കുക. തിരുപ്പതിയിൽ വച്ച് വളരെ പരമ്പരാഗതമായ രീതിയിൽ ആയിരിക്കും കല്യാണം. ഫാന്റസികളൊഴിവാക്കി നടക്കുന്ന ചടങ്ങിൽ ഇഡ്ലിയും സാമ്പറുമടക്കമുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങളുണ്ടാകുമെന്നും ജാൻവി വ്യക്തമാക്കുന്നു.

കരൺ ജോഹർ നിർമിച്ച ധടക് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ജാൻവി കപൂർ നടന്‍ ഇഷാൻ ഖത്തരുമായി പ്രണയത്തില്‍ ആണെന്നും വാര്‍ത്തകള്‍.

shortlink

Related Articles

Post Your Comments


Back to top button