
മലയാളത്തിന്റെ പ്രിയ താര ദമ്പതിമാരാണ് ഫഹദും നസ്രിയയും. ഒന്നിച്ചുള്ള ആറാമത്തെ ഓണം ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങള്‍. ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ നസ്രിയ പങ്കുവച്ചിട്ടുമുണ്ട്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
വിഭവസമൃദ്ധമായ സദ്യയുടെ ചിത്രത്തിനൊപ്പം ഗോള്‍ഡന്‍, ചുവപ്പ് നിറത്തിലുള്ള ചുരിദാര്‍ അണിഞ്ഞ് നസ്രിയയും സിംപിള്‍ ലുക്കില്‍ ഫഹദും നില്ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.
2014 ഓഗസ്റ്റിലായിരുന്നു നസ്രിയയുടെയും ഫഹദിന്റെയും വിവാഹം. ഫഹദും നസ്രിയയും ഒന്നിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്സിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.
Post Your Comments