CinemaGeneralLatest NewsMollywoodNEWS

എന്‍റെ ഭാര്യ അവളുടെ അച്ഛനൊപ്പം ജീവിച്ചതിനേക്കാള്‍ ജീവിച്ചത് എനിക്കൊപ്പം

സുമയെ കല്യാണം കഴിക്കുന്നതിനു മുന്‍പേ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ഞങ്ങള്‍ ബന്ധുക്കളാണ്

എന്‍എന്‍ പിള്ള എന്ന നടന്റെ മേല്‍വിലാസത്തിനപ്പുറം സിനിമയില്‍ തന്റെതായ ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്ത താരമാണ് വിജയരാഘവന്‍. സിനിമയിലെ നല്ല കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളും വിജയരാഘവനിലെ അഭിനയത്തിന്റെ ആഴം വരച്ചു കാട്ടി. സിനിമയ്ക്കപ്പുറമുള്ള വ്യക്തി ജീവിതത്തിലും സൂപ്പര്‍ നായകനാണ് വിജയരാഘവന്‍. തന്റെ ഭാര്യ സുമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഇനിയൊരു പത്ത് ജന്മമുണ്ടെങ്കിലും തനിക്ക്  നടനായി തന്നെ ജനിച്ചാല്‍ മതിയെന്നും.വിജയരാഘവന്‍ പറയുന്നു.

‘സുമയെ കല്യാണം കഴിക്കുന്നതിനു മുന്‍പേ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ഞങ്ങള്‍ ബന്ധുക്കളാണ്. വീടുകള്‍ തമ്മില്‍ അധികം ദൂരമില്ല. ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. കല്യണം കഴിയുമ്പോള്‍ സുമയ്ക്ക് പതിനെട്ടു വയസ്സേയുള്ളൂ. അവളുടെ അച്ഛന്റെ കൂടെ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ കാലം എനിക്കൊപ്പമാണ് ജീവിച്ചത്. അതല്ലേ പ്രണയം എന്ന് പറയുന്നത്. ഈ കൂട്ടുകുടുംബം കൊണ്ട് നടക്കുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും അവള്‍ക്കുള്ളതാണ്’.

‘ഇനിയൊരു പത്ത് ജന്മമുണ്ടെങ്കിലും എനിക്ക് നടനായി ജനിച്ചാല്‍ മതി. എന്‍റെ ജീവിതം മാത്രമല്ല ഞാന്‍ ജീവിക്കുന്നത്. മറ്റു പലരുടെയും ജീവിതത്തിലൂടെ കടന്നു പോയി അവരുടെ ആത്മ സങ്കടങ്ങളും സന്തോഷവുമെല്ലാം അറിയാന്‍ സാധിക്കുന്നു. ഈ അവസ്ഥകളെല്ലാം നമ്മുടെ മനുഷ്യത്വത്തെയും ബാധിക്കും. ഞാന്‍ വലിയൊരു സംഭവമാണെന്ന് ചിന്തിച്ചാല്‍ പിന്നെ നമുക്ക് ഒരിക്കലും താഴേക്ക് ഇറങ്ങി വരാന്‍ കഴിയില്ല. വലിയ സംഭവമല്ലെന്ന് ചിന്തിച്ചാല്‍ പിന്നെ നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം, കള്ളനാകാം, ഭിക്ഷക്കാരനാകാം. എന്തുമാകാം. എനിക്ക് ആറു മാസമുള്ളമുള്ളപ്പോള്‍ എടുത്ത ഫോട്ടോയാണ് എന്‍റെ ഫോണില്‍ സ്ക്രീന്‍ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണ്‍ എടുക്കുമ്പോഴും ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തും. കുട്ടാ  നീയിത്രയേയുള്ളൂ പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button