മലയാളസിനിമയിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളാണ് സുരേഷ് കുമാര്‍. നടി മേനകയ്ക്കും സുരേഷ്കുമാറിനും പിന്നാലെ മകള്‍ കീര്‍ത്തിയും അഭിനയ രംഗത്തേയ്ക്ക് എത്തുകയും ദേശീയ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ 40 വര്‍ഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് സുരേഷ്കുമാര്‍.
അശോക് കുമാര്‍ പ്രിയന്റെ തിരക്കഥയില്‍ ലാലിനെ നായകനാക്കി ഒരുക്കുന്ന തമിഴ് സിനിമ ‘കരയെ തൊടാെത അലൈകള്‍’ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. അവസാനം കര തൊട്ടതുമില്ല, ഞങ്ങള്‍ വെള്ളത്തിലാകുകയും ചെയ്തു. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”അന്നെനിക്ക് 20 വയസ്സാണ്. ആകെ പെട്ട അവസ്ഥ. മദ്രാസിൽ തന്നെ നിൽക്കുകയാണ്. അതിനിടെ ഒരു ഫിനാൻസറും എന്നെ പറ്റിച്ചു. അയാൾ ലൊക്കേഷന്‍ കാണാന്‍ എന്നെയും കൊണ്ടു പോയ കാർ അപകടത്തിലായി. അതോടെ ഞാൻ അമ്മയെ വിളിച്ചു. ഭയങ്കര കരച്ചിലായിരുന്നു. എന്റെ ഒരു അ മ്മാവന്‍ മദ്രാസിലുണ്ട്. അമ്മ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു, ‘സിനിമയും വേണ്ട, ഒന്നും വേണ്ട, അവനെ ഉടൻ നാട്ടിലേക്കു വിട്ടാല്‍ മതി…’
”നാട്ടിലെത്തെത്തി അച്ഛനേയും അമ്മയേയും കണ്ടതും ഞാന്‍ വീണ്ടും കരച്ചിലായി. അപ്പോ അച്ഛന് പറഞ്ഞു, ‘ നീ എന്തിനാടാ കിടന്നു കരയുന്നത്? കാശു പോയാല്‍ പോകും. അതു പിന്നെയും ഉണ്ടാക്കാം. ആദ്യം നീ ബി.കോം പഠിച്ച് പൂര്‍ത്തിയാക്ക്. അതു കഴിഞ്ഞ് സിനിമയിലേക്കു വരാം.’ ആ വാക്കുകൾ എനിക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല. ലാലിനെ നായകനാക്കി നിര്‍മിച്ച ‘പൂച്ചക്കൊരു മുക്കൂത്തി’ യാണ് നിര്‍മാതാവ് എന്ന നിലയില്‍ എന്നെ രക്ഷപ്പെടുത്തിയത്” വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സുരേഷ് കുമാര്‍ പങ്കുവച്ചു
Post Your Comments