CinemaGeneralNEWS

മലയാളികളുടെ സ്വന്തം മമ്മൂക്ക

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് എന്നും. അന്യഭാഷകളില്‍ അഭിനയിച്ചപ്പോള്‍ ആ നാടിനും മമ്മൂട്ടി അവരുടെ നാട്ടുകാരനായി മാറി. ഭാഷയുടെ വാമൊഴിവഴക്കങ്ങളെ അതിസൂക്ഷ്മതയോടെ നിരീക്ഷിക്കുകയും അത് സ്വായത്തമാക്കുകയും ചെയ്യുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന അസാമാന്യപാടവം ഇതിനോടകം ചര്‍ച്ചയായിട്ടുള്ളതാണ്. 14 ജില്ലകളുള്ള കേരളത്തില്‍നിന്ന് 17-ലധികം മലയാള ഭാഷയുടെ വകഭേദങ്ങളെ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അതില്‍ അടിയാളനായ മാടമുതല്‍ ഭൂപ്രഭുവായ ഭാസ്‌കര പട്ടേലര്‍വരെ നീളുന്ന വൈവിധ്യങ്ങള്‍. ഭാഷാവഴക്കത്തിലുള്ള അസാമാന്യപാടവംകൊണ്ട് വിമര്‍ശകരെപ്പോലും മമ്മൂട്ടി പലതവണ അതിശയിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ വേറെയുമുണ്ട്.

ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളില്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിന്‍. ഷീല നിര്‍മിച്ച സ്‌ഫോടനം എന്ന സിനിമയില്‍ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്‍. തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില്‍ മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില്‍ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തില്‍. മതില്‍ ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു.

ശ്രീനിവാസന്‍ മമ്മൂട്ടിക്ക് വേണ്ടി രണ്ട് പടത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഒന്ന് 1980 ല്‍ വന്ന വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലും 1982 ല്‍ വന്ന വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലും. രണ്ടിലും മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പര്‍ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പര്‍ലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പര്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പര്‍ സെലക്ട് ചെയ്തത്.

മലയാളത്തില്‍ സ്വന്തം ഭാഷയില്‍ അല്ലാതെ അഭിനയിച്ച് ദേശീയ അവാര്‍ഡ് കിട്ടിയ ഏക നടന്‍ മമ്മൂട്ടിയാണ്. ചിത്രം അംബേദ്കര്‍.

മമ്മൂട്ടിയെ ആദ്യകാലത്ത് പലരും മമ്മൂട്ടി സാര്‍, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാന്‍ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജ്.

shortlink

Related Articles

Post Your Comments


Back to top button