മലയാളത്തിനു പുറമേ തമിഴില്‍ ശ്രദ്ധേമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ജയറാം ഇപ്പോള്‍ തെലുങ്കിന്റെയും സൂപ്പര്‍ താരമായി സ്ക്രീനിലെത്താനുള്ള തയ്യാറെടുപ്പിലാണ്. അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ അല്ലുവിന്റെ അച്ഛന്‍ വേഷത്തിലാണ് ജയറാം എത്തുന്നത്. ചിത്രത്തിന് വേണ്ടി ജയറാം പതിനഞ്ച് കിലോയോളം കുറച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. അല്ലു അര്‍ജുന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിന്റെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് ജയറാം. സിനിമയിലെ കാരവന്‍ സംസ്കാരം പലതും നഷ്ടപ്പെടുത്തിയെന്നും ഒരുപാട് കഥകള്‍ പറയാന്‍ ഇഷ്ടമുള്ള ആളെന്ന നിലയില്‍ ഇന്ന് തന്റെ കഥ കേള്‍ക്കാന്‍ ലൊക്കേഷനില്‍ ആരെയും കിട്ടാതെയായെന്നും എല്ലാവരും കാരവനുള്ളില്‍ തന്നെയായിരിക്കുമെന്നും ജയറാം പറയുന്നു. ‘റിപ്പോര്‍ട്ടര്‍’ ചാനലിലെ ‘ക്ലോസ് ആന്‍ഡ് എന്‍കൗണ്ടര്‍’ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു താരം.
ഓരോ കഥകളൊക്കെ ലൊക്കേഷനില്‍ പറഞ്ഞിരിക്കാന്‍ ഭയങ്കര ഇഷ്ടമാണ്, പക്ഷെ ഇന്ന് അങ്ങനെ കഥ കേള്‍ക്കാന്‍ ലൊക്കേഷനില്‍ ആളില്ല, എല്ലാവരും കാരവനില്‍ തന്നെയായിരിക്കും. പഴയ സംസ്കാരം അതായിരുന്നില്ല, പക്ഷെ ഞാന്‍ തെലുങ്കില്‍ പോയപ്പോള്‍ സ്ഥിതി മറ്റൊന്നായിരുന്നു. എന്നെ പൊക്കി പറയുകയാണെന്ന് കരുതരുത്, ഇന്ത്യന്‍ നടന്മാരില്‍ ഏറ്റവും വില കൂടിയ കാരവന്‍ ഉപയോഗിക്കുന്ന അല്ലു അര്‍ജുന്‍ വരെ കാരവനില്‍ ഇരിക്കാതെ എന്റെ ഓരോ തമാശ കഥകള്‍ കേള്‍ക്കാന്‍ എപ്പോഴും എന്‍റെ ചുറ്റുമുണ്ടാകും. ആ സിനിമയിലെ മറ്റു താരങ്ങളെല്ലാം അങ്ങനെയാണ് അവരുടെ കാരവനില്‍ അധികം ഇരിക്കാതെ എന്റെ ഓരോ തമാശ കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ്. ജയറാം പറയുന്നു.
Post Your Comments