മലയാള സിനിമയിലെ പുതു നായികമാരില്‍ ഏറെ ശ്രദ്ധേയയാണ് അതിഥി രവി. ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ അതിഥിയുടെ ആദ്യ ചുവട് പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു. പരസ്യവും മോഡലിംഗുമൊക്കെയായി നടക്കുമ്പോഴാണ് സിനിമയിലേക്ക് അതിഥിക്ക് വിളി വരുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും താരം തുറന്നു പറയുന്നു. ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അതിഥി അഭിനയിച്ചിരുന്നു.
അതിഥി രവിയുടെ വാക്കുകള്‍
ചെറുപ്പത്തില്‍ ശാലിനെയെപ്പോലെ ഒരു നടിയാകണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിറം ഇറങ്ങിയത്. ചാക്കോച്ചനോടുള്ള ഇഷ്ടം മൂത്ത് ചാക്കോച്ചന്റെ പല സിനിമകളുടെയും ഒഡിഷന് പോയിരുന്നു. മിക്കതിലും അവസാനഘട്ടത്തിലാണ് പുറത്തായത്. അന്നൊക്കെ ഒത്തിരി വിഷമിച്ചു, പക്ഷെ തലരില്ലെന്ന വാശിയുണ്ടായിരുന്നു.
എന്‍റെ വിചാരം ഒരു സിനിമ കഴിയുമ്പോള്‍ തന്നെ അടുത്തത് കിട്ടുമെന്നായിരുന്നു. പക്ഷെ അലമാരയ്ക്ക് ശേഷം അഞ്ചു മാസം കഴിഞ്ഞാണ് ആദി എന്ന ചിത്രം ലഭിച്ചത്. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഫ്രണ്ട്സിനോട് ചുമ്മാതെ തള്ളിയിട്ടുണ്ട്. നോക്കിക്കോ ഭാവിയില്‍ ഞാന്‍ പ്രണവിന്‍റെ നായികയാകുമെന്ന്അന്ന് കളിയാക്കിയ പലരും ആദി കണ്ടു കഴിഞ്ഞു വിളിച്ചു. അന്നായിരിക്കും ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസം.
കടപ്പാട് : വനിത മാഗസിന്‍
Post Your Comments