CinemaGeneralLatest NewsMollywoodNEWS

‘അനിയത്തിപ്രാവ്’ ഇറങ്ങുമ്പോള്‍ ഞാന്‍ ആറാം ക്ലാസില്‍: കുഞ്ചാക്കോ ബോബന്‍റെ സഹോദരന്‍ പറയുന്നു!

ചാക്കോച്ചായനോട് ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് എത്ര ഇഷ്ടമുണ്ടോ അതിന്‍റെ ഇരട്ടിയിലേറെയുണ്ട് പുതിയ താരം ഇസയോട്

ഉദയ കുടുംബത്തില്‍ നിന്ന് വീണ്ടുമൊരു താരം ആരാധക മനസ്സില്‍ ഇടം പിടിക്കുകയാണ്, പക്ഷെ സിനിമയില്‍ നിന്നുള്ള പ്രശസ്തിയല്ല കുഞ്ചാക്കോ ബോബന്റെ അമ്മയുടെ സഹോദരനായ ചാക്കോ തരകനെ ജനപ്രിയനാക്കുന്നത്. ലോകത്തിലെ മസില്‍ മന്നന്മാര്‍ മാറ്റുരയ്ക്കുന്ന മിസ്റ്റര്‍ യൂണിവേഴ്സല്‍ മത്സരത്തിലെ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഒരാളാണ് ചാക്കോ തരകന്‍. സിനിമയിലെ സൂപ്പര്‍ താരമായ തന്റെ ബിഗ്‌ ബ്രദറിനെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് ചാക്കോ തരകന്‍.

‘എന്‍റെ അമ്മയുടെ സഹോദരന്റെ മകനാണ് കുഞ്ചാക്കോ ബോബന്‍. ഞാനും ചാക്കോച്ചനും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്. പുള്ളിയുടെ ഗ്ലാമര്‍ കണ്ടാല്‍ അത് പറയില്ലെന്ന് മാത്രം. ‘അനിയത്തിപ്രാവ്’ റിലീസ് ചെയ്യുമ്പോള്‍ ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുകയാണ്. ഇപ്പോഴും പുള്ളിയെ കാണുമ്പോള്‍ ‘ഐ ഫീല്‍ ഷൈ’, എന്തോ വല്ലാത്ത നാണമാണ് എനിക്ക്.

‘ചാക്കോച്ചായനോട് ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് എത്ര ഇഷ്ടമുണ്ടോ അതിന്‍റെ ഇരട്ടിയിലേറെയുണ്ട് പുതിയ താരം ഇസയോട്. ഒരു കുഞ്ഞിനു വേണ്ടിയുള്ള ചാക്കോച്ചായന്റെ കാത്തിരിപ്പിന്റെ ആഴം എത്രത്തോളമാണെന്ന് എനിക്കറിയാം. അതിന്റെ പേരില്‍ ഓടുപാട് വിഷമിച്ചിട്ടുണ്ട് ചാക്കോച്ചായനും പ്രിയ ചേച്ചിയും. ആള്‍ക്കാരുടെ മുനവെച്ചുള്ള ചോദ്യങ്ങള്‍, സംശയങ്ങള്‍. ഇപ്പോഴവര്‍ക്ക് ദൈവം സന്തോഷം കൊടുക്കുന്നു. ചാക്കോച്ചായന്‍ എനിക്ക് തരുന്ന മോട്ടിവേഷനും പിന്തുണയും ചില്ലറയല്ല. മിസ്റ്റര്‍ യൂണിവേഴ്സ് ചാമ്പ്യന്‍ ഷിപ്പില്‍ ടോപ്‌ ടെന്നില്‍ എത്തിയപ്പോള്‍ ചാക്കോച്ചായന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ അഭിമാനത്തോടെ പോസ്റ്റ്‌ ചെയ്തു. എന്‍റെ കസിനാണ് ഈ അംഗീകാരം കിട്ടിയിരിക്കുന്നത് എന്നൊക്കെ കണ്ടപ്പോള്‍ വളരെ അഭിമാനം തോന്നി. ഉദയ സ്റ്റുഡിയോ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന സിനിമയിലേക്ക് ചാന്‍സ് ചോദിച്ചിരുന്നു. പക്ഷെ അത് കുഞ്ഞുങ്ങളെ ചുറ്റിപറ്റി നടക്കുന്ന കഥയായത് കൊണ്ട് ചാക്കോച്ചായന്‍ പിന്തിരിപ്പിച്ചു. നല്ലൊരു വേഷം വേഷം വരുമ്പോള്‍ അവസരം തരാമെന്ന് വാക്ക് തന്നിട്ടുണ്ട്’.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button