അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും ചുവടുറപ്പിക്കുകയയാണ് ധ്യാന്‍ ശ്രീനിവാസന്. നിവിന്‍ പോളി നായകനാകുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രം ഓണറിലീസായി പ്രദര്‍ശനത്തിനെത്താനിരിക്കെ ആദ്യമായി സിനിമയിലേക്ക് എത്തപ്പെട്ട സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്.
‘എനിക്ക് വേണ്ടി ചേട്ടന് ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരുന്നു. എട്ട് വര്‍ഷം മുന്‍പ്. ബജറ്റ് കുറയ്ക്കാനായി ഞാനതില്‍ അഭിനയിക്കുക കൂടി ചെയ്തു. ഷൂട്ട് കഴിഞ്ഞെങ്കിലും പുറത്തിറങ്ങിയില്ല. അത് മാത്രമല്ല ചേട്ടനെ പോലും ഞാനത് കാണിച്ചിരുന്നില്ല.
സത്യത്തില്‍ ആ ഷോര്‍ട്ട് ഫിലിം ചെയ്തതിന്റെ പേരില്‍ ഞാന്‍ ചേട്ടന്റെ കുറെ പൈസ അടിച്ചു മാറ്റിയിട്ടുണ്ട്. മാസങ്ങള്‍ക്ക് ശേഷം ഷോര്‍ട്ട് ഫിലിം റിലീസ് ആകില്ലെന്ന് മനസിലാക്കി എന്റെ ലാപ്ടോപ് എടുത്ത് എട്ടനത് കണ്ടു. അതുകണ്ടാണ് തിരയിലെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് പിന്നീടു എന്നോട് പറഞ്ഞിട്ടുണ്ട്. സിനിമയിലെ തന്റെ ആദ്യ രംഗപ്രവേശത്തിനു കാരണമായ സാഹചര്യം ഓര്‍ത്തെടുത്തു കൊണ്ട് ധ്യാന്‍ ശ്രീനിവാസന് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ നയന്‍താരയാണ് നായികായി അഭിനയിക്കുന്നത്. അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments