GeneralLatest NewsMollywood

കോളജ് കാലത്തിലെ ഐഡിയുമായി നടി കനിഹ; ഫോട്ടോ വൈറൽ

കനിഹയുടെ യഥാർഥ പേരായ ദിവ്യ വി. എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടി കനിഹ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളില്‍ ഒരാള്‍കൂടിയാണ്. തന്റെ ഒരു കോളജ് കാലത്തിലെ ഐഡി കാർഡിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. 2001–2002 വർഷത്തെ ഐഡി കാർഡാണ് ഇത്. കാർഡിൽ കനിഹയുടെ യഥാർഥ പേരായ ദിവ്യ വി. എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് താന്‍ ഇത്രയും നിഷ്‌കളങ്കയായിരുന്നോ എന്ന സംശയവും കനിഹ ചോദിക്കുന്നുണ്ട്.

നാല് വർഷം മുമ്പുണ്ടായ പ്രളയത്തിൽ വിലപ്പെട്ട പല കാര്യങ്ങളും നഷ്ടമായിരുന്നുവെങ്കിലും ഈ കാര്‍ഡ് അവശേഷിച്ചിരുന്നു. ഇന്നും താന്‍ നിധി പോലെയാണ് ഇത് സൂക്ഷിക്കുന്നതെന്നും താരം കുറിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button