GeneralLatest NewsMollywood

ഇരട്ട നികുതി; പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിനിമാമേഖലയില്‍ യോഗം

സെപ്തംബര്‍ 1 മുതല്‍ നികുതി പിരിച്ചു തുടങ്ങാന്‍ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി​.

സിനിമ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടിക്ക് പിന്നാലെ വിനോദ നികുതിയും ഇന്നലെ നടപ്പിലായതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിനിമാ മേഖലയില്‍ യോഗം ചേരും. ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം വിളിച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പ്രതികരണമുള്ളൂ എന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു.

നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. എന്നാല്‍ സര്‍ക്കാരുമായി​ സിനിമാസംഘടനകള്‍ നടത്തിയ ച‌ര്‍ച്ചയില്‍ സര്‍ക്കാരിന്റെ ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിന് ശേഷമേ നികുതി വര്‍ദ്ധനവ് നടപ്പിലാക്കൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ അതിന് വിരുദ്ധമായി സെപ്തംബര്‍ 1 മുതല്‍ നികുതി പിരിച്ചു തുടങ്ങാന്‍ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി​.

shortlink

Related Articles

Post Your Comments


Back to top button