GeneralLatest NewsMollywood

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? പരിഹസിച്ചവര്‍ക്ക് മറുപടിയുമായി നീരജ് മാധവ്

ഗോ ഗോവ ഗോണ്‍ സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് സീരിസിന്റെ സംവിധാനം.

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ്‌ നീരജ് മാധവ്. തന്നെ അടുത്തിടയായി ബിഗ്‌സ്‌ക്രീനില്‍ കാണാത്തതെന്തേ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ കുറച്ചു കാലമായി താന്‍ ഒരു ബ്രേക്ക് എടുത്തിരിക്കുന്നത് മുംബൈയില്‍ വെച്ച്‌ ഷൂട്ട് ചെയ്യുന്ന ഒരു ആമസോണ്‍ പ്രൈമിന് വേണ്ടി ചെയ്യുന്ന വെബ്‌സീരിസിന് വേണ്ടിയാണെന്നും നീരജ് വ്യക്തമാക്കുന്നു. മനോജ് ബാജ്പായ്, പ്രിയമണി എന്നിവര്‍ അണിനിരിക്കുന്നതാണ് പുതിയ വെബ്‌സീരിസിന്റെ താരനിര.

ഗോ ഗോവ ഗോണ്‍ സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് സീരിസിന്റെ സംവിധാനം. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും മലയാള സിനിമയിലേക്ക് സജീവമായി തിരിച്ചെത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങള്‍ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലര്‍ ആശങ്കയോടെയും ചോദിച്ച്‌ കാണാറുണ്ട്. ശരിയാണ്,കുറച്ചായിട്ട് ഞാന്‍ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയില്‍ ഒരു ആമസോണ്‍ ഒറിജിനല്‍ വെബ് സീരിസില്‍ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകള്‍ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാന്‍ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു. Shore & the city, Go Goa Gone തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത Raj & DK എന്ന ഇരട്ട സംവിധായകര്‍ ആണ് The Family Man എന്ന സീരിസിന്റെ creators and Directors. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ Pan-Indian സീരീസില്‍ ഒരു പ്രൈമറി കാരക്ടര്‍ ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങ്ങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല. നമ്മുടെ ചോറ് മലയാള സിനിമ തന്നെ,തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. ‘ഗൗതമന്റെ രഥ’വും ‘ക’ എന്ന ചിത്രവും ഷൂട്ടിംഗ് പൂര്‍ണമായി. വൈകാതെ ഇറങ്ങും. അതിനു മുന്‍പ് സെപ്റ്റംബര്‍ അവസാനവാരം ആമസോണ്‍ പ്രൈം വിഡിയോവില്‍ THE FAMILY MAN റിലീസാകും, തിയേറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങടെ വിരല്‍ത്തുമ്ബില്‍ തന്നെ ഇല്ലേ ? ഒന്ന് കണ്ടു നോക്കൂ.

shortlink

Related Articles

Post Your Comments


Back to top button