
നടി കെപിഎസി ലളിതയുടേയും സംവിധായകന് ഭരതന്റേയും മകനായ സിദ്ധാര്‍ത്ഥ് ഭരതന് വീണ്ടും വിവാഹിതനായി. ഇന്‍സ്റ്റഗ്രാമിലൂടെ നടി മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയിലൂടെയാണ് താരപുത്രന്റെ വിവാഹം ആരാധകര്‍ അറിഞ്ഞത്. ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. നവദമ്പതികള്‍ക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചിട്ടുള്ളത്.
2009 ലായിരുന്നു താരപുത്രന്റെ ആദ്യ വിവാഹം. അഭിപ്രായഭിന്നതകളെത്തുടര്ന്നായിരുന്നു വിവാഹമോചനം.
നമ്മള് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ സിദ്ധാര്‍ത്ഥ് നിദ്രയുടെ റീമേക്കിലൂടെ സംവിധായകന് ആയി അരങ്ങേറുകയും ചെയ്തു. ദിലീപിനെ നായകനാക്കിയൊരുക്കിയ ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളും സിദ്ധാര്‍ഥ് ഒരുക്കി
Post Your Comments