‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ ലെ അശ്വതിയായി എത്തി മലയാളികളുടെ മാന്‍ കവര്‍ന്ന നടിയാണ് നീന കുറുപ്പ്. കോളേജ് പഠനകാലത്ത് നടന്ന വിവാഹത്തെക്കുറിച്ചും മകളുടെ വിവാഹ തീരുമാനത്തെപറ്റിയും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീന പങ്കുവയ്ക്കുന്നു.
ഭാവിഭർത്താവിനെ കുറിച്ച് വ്യക്തമായ സങ്കൽപം പോലും ഇല്ലായിരുന്ന ഒരു കാലത്താണ് തന്റെ വിവാഹം നടന്നതെന്നു നീന. ”1998ലായിരുന്നു സുനിലുമായുള്ള (കണ്ണൻ) എന്റെ വിവാഹം. കൊടുങ്ങല്ലൂർ അമ്പലത്തിലായിരുന്നു താലികെട്ട്, പിന്നീട് കൊച്ചിയിൽ റിസപ്ഷനും നടത്തി. സീഫുഡ് എക്സ്പോർട്ടിങ് ബിസിനസാണ് കണ്ണന്” താരം പറഞ്ഞു.
”23 വയസ്സുവരെ പ്രണയത്തിൽ പെടരുതെന്ന് മകളോട് കർശനമായി പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഇനിയുള്ള കാലം കൂടെയുണ്ടാകേണ്ടയാളെ അത്ര നിസാരമായി തീരുമാനിക്കാൻ പറ്റില്ലല്ലോ. ജാതിയും മതവുമൊന്നും നോക്കാതെ, നല്ലൊരാളെ മോൾ കല്യാണം കഴിക്കണമെന്നേ ആഗ്രഹമുള്ളൂ. വിവാഹം വേണ്ട എന്നാണ് തീരുമാനമെങ്കിൽ അതിനെയും സപ്പോർട്ട് ചെയ്യും.” നീന പങ്കുവച്ചു. പവിത്ര എന്നാണു മകളുടെ പേര്.
Post Your Comments