ലളിതമായ നര്‍മ രംഗങ്ങള്‍ കൊണ്ടു പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രങ്ങളാണ് ശ്രീനിവാസന്‍ സിനിമകള്‍. അത്തരം ലാളിത്യം ശ്രീനിവാസന്റെ വ്യക്തി ജീവിതത്തിലും പ്രകടമാണ്. ഹൃദയ സംബന്ധമായ അസുഖത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശ്രീനിവാസന്‍ കൂടുതല്‍ കരുത്തോടെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ‘എന്‍റെ സിനിമാ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നതേയില്ല. ഇപ്പോഴും ഞാന്‍ കഥകള്‍ ചര്‍ച്ച ചെയ്യുകയാണ്’. പുതിയ ഒരു സംവിധായകന് വേണ്ടി ഒരു ചിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ്’ ശ്രീനിവാസന്‍ പറയുന്നു
‘വിഎം വിനു സംവിധാനം ചെയ്ത ‘കുട്ടിമാമ’ എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് വേളായിരുന്നു ശ്രീനിവാസന് ആരോഗ്യ പ്രശ്നമുണ്ടായതും തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതും. വിഎം വിനുവാണ് ശ്രീനിവാസനെ കൃത്യ സമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചത്, തന്നെ വീണ്ടും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന വിഎം വിനുവിനോട് കടപ്പാടുണ്ടോ? എന്ന ചോദ്യത്തിന് തന്‍റെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു ശ്രീനിവാസന്റെ മറുപടി.
‘എളുപ്പത്തില്‍ മരിച്ചുപോകുമായിരുന്ന എന്നെ പിന്നെയും ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ഇനി എന്റെ എല്ലാ ചെലവുകളും വിനുവാണ് നോക്കേണ്ടത്. പിന്നെ എന്തിനു കടപ്പാട്?’, മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമാശരൂപേണ ശ്രീനിവാസന്‍ പങ്കുവയ്ക്കുന്നു.
Post Your Comments