മലയാള സിനിമയുടെ വെള്ളി വെളിച്ചത്തില്‍ കരുത്തുറ്റ അഭിനയ മുഖവുമായി നിറഞ്ഞു നിന്ന മഹാനടനായിരുന്നു സത്യന്. സൂപ്പര്‍ താര പരിവേഷത്തിനപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്തു കൈയ്യടി നേടിയ അനശ്വര നടന്. നന്മയുടെ പ്രതിപുരുഷനെന്ന ഇമേജ് നോക്കാതെ എല്ലാത്തരം വേഷങ്ങളും ചെയ്ത മലയാളത്തിന്റെ ഈ അപൂര്‍വ്വ നടനെക്കുറിച്ച് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പി ഡേവിഡ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യത്യസ്തമായ അനുഭവ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.
സത്യനെക്കുറിച്ച് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പി ഡേവിഡ്
‘നടന് സത്യന് 1958-ലാണ് കോടാമ്പക്കത്ത് വരുന്നത്. അദ്ദേഹത്തിന് അന്നൊരു ഹെറാള്‍ഡ് കാറുണ്ട്. പോവുന്നിടത്തോക്കെ സത്യന് എന്നെയും കൊണ്ട് പോകും. കാണുന്നവരോടൊക്കെ സത്യന് മാഷ് പറയും ‘മീറ്റ് മിസ്റ്റര്‍ ഡേവിഡ്, ഹീ ഈസ് മൈ ബ്രദര്‍’ എന്ന്. അതോടെ ആള്‍ക്കാരൊക്കെ നോക്കാന്‍ തുടങ്ങും. കാരണം ഞാനും അങ്ങേരുമായിട്ട് യാതൊരു സാമ്യവുമില്ല. പക്ഷെ അത്രയും സ്നേഹമായിരുന്നു ഇത് പോലെ പൗരുഷവും ചങ്കൂറ്റവുമുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല. പത്താളെയൊക്കെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തും. ആര്‍മിയിലുള്ള കാലത്തെ പല വീരകഥകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം. സത്യന് മാഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാഷുടേത് നല്ല ചുരുണ്ട മുടിയാണ്, ഈ സിനിമയില്‍ വേണ്ടത് മിലിട്ടറി കട്ടും. പക്ഷെ സത്യനോട് മുടിവെട്ടാന്‍ പറയാന്‍ എല്ലാവര്ക്കും പേടി. പക്ഷെ പിറ്റേന്ന് ചിത്രീകരണത്തിനു വന്നപ്പോള്‍ സത്യനെ കണ്ടവരെല്ലാം ഞെട്ടിപ്പോയി. മുടിയൊക്കെ മുറിച്ച് ശരിക്കും ആര്‍മി ലുക്കിലാണ് അദ്ദേഹം വന്നത്. ആര്‍മിയിലെ കഥാപാത്രം എങ്ങനെ വേണമെന്ന് സത്യന് അറിയാമായിരുന്നു. അതറിഞ്ഞ് അദ്ദേഹം സ്വയം മാറിയതാണ്’.
Post Your Comments