BollywoodGeneralLatest News

52-ആം വയസ്സില്‍ അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍

ഷാഹിദ് കപൂറിന്റെ അമ്മ നിലിമയുടെ മുന്‍ഭര്‍ത്താവാണ് രജേഷ് ഖട്ടര്‍.

11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അച്ഛനായതിന്റെ സന്തോഷത്തിലാണ് നടന്‍ രജേഷ് ഖട്ടര്‍. ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളില്‍ തിളങ്ങുന്ന നടനാണ്‌ രജേഷ്‌. താരത്തിനും ഭാര്യ വന്ദന സജ്നാനിക്കും ആണ്‍കുഞ്ഞ് പിറന്നു. രണ്ടര മാസത്തിനു മുന്‍പ് കുഞ്ഞ് പിറന്ന വിവരം ഇപ്പോഴാണ് ഇരുവരും പുറത്തു വിട്ടത്. വര്‍ഷങ്ങളായി നടത്തി വരുന്ന ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്.

ഷാഹിദ് കപൂറിന്റെ അമ്മ നിലിമയുടെ മുന്‍ഭര്‍ത്താവാണ് രജേഷ് ഖട്ടര്‍. നീലിമയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷമാണ് വന്ദനയെ വിവാഹം കഴിക്കുന്നത്. നീലിമ-രാജേഷ് ഖട്ടന്‍ ബന്ധത്തിലുള്ള മകനാണ് നടന്‍ ഇഷാന്‍ ഖട്ടര്‍.

shortlink

Post Your Comments


Back to top button