മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നേഹ അയ്യർ. പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാൻ തയാറെടുക്കുകയായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആഗസ്റ്റ് 30 ന് ഭര്‍ത്താവിന്റെ പിറന്നാൾ ദിനത്തിൽ അമ്മയായ സന്തോഷം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനുശേഷം നടി തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ‘ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്പിച്ച് എന്റെ പ്രിയപ്പെട്ടവന് എന്നെ വിട്ടു പോയി’ എന്ന് നേഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷമാണ് തന്റെ ഉള്ളിൽ ഒരു കുഞ്ഞ് ജീവനുണ്ടെന്ന് നേഹ അറിഞ്ഞത്. ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടത്.
Post Your Comments