ഒരുകാലത്ത് മലയാളി മനസ്സുകളില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു വിജയശ്രീ. വശ്യമായ സൗന്ദര്യംകൊണ്ട് യുവാക്കളുടെ മനസു കീഴടക്കിയ താരം അപ്രതീക്ഷിതമായാണ് ലോകത്തോട് വിടപറയുന്നത്. ഇരുപത്തൊന്നാം വയസിലായിരുന്നു വിജയശ്രീയുടെ മരണം. ഒരുപാട് ദുരൂഹതകള്‍ ഇന്നും ബാക്കിയായ ഈ മരണത്തെയുംനടിയെയും കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി ശ്രീലത നമ്പൂതിരി.
വിജയശ്രീ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും അവരുടെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയില്ലെന്നു നടി ശ്രീലത പറയുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയശ്രീയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.
‘വിജയശ്രീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. നല്ലൊരു ഫിഗറായിരുന്നു വിജയശ്രീയുടെത്. വിജയശ്രീയുടെ മരണം ഇപ്പോഴും ഒരു ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അവള്‍ക്കൊരു ലവര്‍ ഉണ്ടായിരുന്നു. ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ക്കിഷ്ടം. ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്ക മദ്രാസില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.’ ശ്രീലത പറഞ്ഞു.
ബാംഗ്ലൂരില്‍ ഷൂട്ടിങ്ങിന് പോയ സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്തു ശ്രീലത അറിയുന്നത്. ഒരു ചായ കുടിച്ചശേഷം വിജയശ്രീ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് താന്‍ അന്ന് കേട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments