ടെലിവിഷന്‍ രംഗത്തെ മിന്നും താരങ്ങളാണ് ആദിത്യന് ജയനും അമ്പിളി ദേവിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മകന് സ്കൂളിലെ ഡാന്‍സ് മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. മത്സരത്തില്‍ മകന് അപ്പു ഒന്നാം സമ്മാനം നേടിയപ്പോള്‍ അവന് സമ്മാനം കൊടുക്കാനുള്ള നിയോഗം തനിക്ക് ലഭിച്ചെന്നും അമ്പിളിയും ഒപ്പം സ്റ്റേജില്‍ കയറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം അറിയിച്ചു. ഒപ്പം അമ്പിളിയുമായുള്ള വിവാഹത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചവര്‍ക്കും ആദിത്യന് മറുപടി നല്‍കുന്നുണ്ട്.
“ഡാന്‍സ് മത്സരത്തില്‍ അപ്പുവിന് ആണ് ഒന്നാം സ്ഥാനം. ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷം. സര്‍പ്രൈസ് പോലെ പ്രോഗ്രാമിന് സമ്മാനം കൊടുക്കാന്‍ എനിക്ക് അവസരം ഉണ്ടായി. പ്രതീക്ഷിക്കാതെ അമ്പിളി സ്റ്റേജില്‍ കയറി. എല്ലാം ഈശ്വരന് സമര്‍പ്പിക്കുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. അപ്പുക്കുട്ടന് സമ്മാനം കൊടുക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായ നിമിഷം. ഈശ്വരനോട് നന്ദി പറയുന്നു. എന്റെ അമ്പിളിയോടും നന്ദി പറയുന്നു…ചിലര്‍ക്ക് കൊടുക്കുന്ന വേറെ ഒരു സമ്മാനമാണ്…മറക്കുന്നില്ല ഒന്നും ഞാന്‍….”ആദിത്യന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments