
മലയാള സിനിമയില്‍ ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യ സമ്രാട്ട് എല്ലാ സൂപ്പര്‍ താരങ്ങളുമായി ചേരുമ്പോഴും ഒരു പ്രത്യേക കെമസ്ട്രി വര്‍ക്ക് ഔട്ടാകാറുണ്ട്, മോഹന്‍ലാല്‍ ജഗതി കോമ്പോ പോലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് ജയറാം ജഗതി കോമ്പിനേഷന്‍, ജയറാം നായകനായ ഭൂരിഭാഗം സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ജഗതി ശ്രീകുമാര്‍ കൂടെ നിന്ന് പെര്‍ഫോം ചെയ്യുന്നവര്‍ക്ക് വലിയ ഒരു ഊര്‍ജമാണ് പകര്‍ന്നു നല്‍കുന്നത്. ജഗതിയുമായി നിരവധി സിനിമകളില്‍ അഭിനയിച്ച ജയറാമിന് ഇന്നും ബാക്കിയായി നില്ക്കുന്ന ഒരു ആഗ്രഹത്തെക്കുറിച്ചാണ് പറയാനുള്ളത്. കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ജയറാം തന്റെ വലിയൊരു ആഗ്രഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
‘എന്റെ അമ്മ നന്നായി പാചകം ചെയ്യും, വെജിറ്റേറിയന്‍ വിഭവങ്ങള്‍ സ്വാദിഷ്ടമായ രീതിയില്‍ വയ്ക്കാനറിയാം. വീട്ടില്‍ വരുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് രുചികരമായ ദോശയൊക്കെ കൂക്ക് ചെയ്തു നല്‍കും. ഒരിക്കല്‍ ജഗതി ചേട്ടന് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ സ്പെഷ്യലായ ‘അട ദോശ’ ഉണ്ടാക്കി നല്കി.അത് കഴിച്ച ശേഷം ജഗതി ചേട്ടന് അതിന്റെ റെസിപ്പിയെക്കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ പലപ്പോഴും ഞാനത് മറക്കും. ഒടുവില്‍ അമ്മ മരിക്കുന്നതിനു മുന്‍പേ തന്നെ എനിക്ക് അമ്മ അത് പാചകം ചെയ്യേണ്ടത് എങ്ങനെയാണ് എന്നൊക്കെ കുറിച്ച് തന്നിരുന്നു. പക്ഷെ എനിക്ക് ആ റെസിപ്പി ജഗതി ചേട്ടന് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. വീണ്ടും ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുന്ന വേളയില്‍ ജഗതി ചേട്ടന് ഞാന്‍ ആ റെസിപ്പിവെച്ച് ഞാന്‍ ‘അട ദോശ’യുണ്ടാക്കി നല്‍കും. അത് എന്റെ വലിയൊരു ആഗ്രഹമാണ്.ജയറാം പങ്കുവയ്ക്കുന്നു.
Post Your Comments