എന്റെ കുട്ടികളുടെ അച്ഛനാകാമോ? എന്ന് ചോദിച്ച പാക് ടെലിവിഷന്‍ താരത്തിന് കിടിലന്‍ മറുപടി നല്കി ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം. നടി സെഹര്‍ ഷിന്‍വാരിയാണ് ട്വിറ്ററിലൂടെ ജിമ്മി നീഷാമിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
ലോസ് ആഞ്ചലസ് വിമാനത്താവളത്തിലൂടെയുള്ള തുടര്‍ച്ചയായ യാത്രയെക്കുറിച്ചുള്ള നീഷാമിന്റെ ട്വീറ്റിനുള്ള റിപ്ലൈയായിട്ടായിരുന്നു സെഹറിന്റെ പ്രണയാഭ്യര്‍ഥന. ജിമ്മി താങ്കള്‍ക്ക് എന്റെ ഭാവി മക്കളുടെ അച്ഛനാകാന്‍ താത്പര്യമുണ്ടോ എന്നായിരുന്നു കണ്ണിറുക്കുന്ന ഇമോജികളോടൊപ്പമുള്ള താരം ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ നീഷാമിന്റെ മറുപടിയുമെത്തി. ആ ഇമോജികള്‍ അനാവശ്യമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്.
എന്നാല്‍ ഈ മറുപടി കൊണ്ട് സത്യത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്നാണ് ആരാധകരുടെ ചോദ്യം.
Post Your Comments