‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ വരാനിരിക്കുന്ന മലയാളത്തിലെ ബിഗ്‌ബജറ്റ് ചിത്രമാണ്, ചിത്രത്തെ സംബന്ധിച്ച് അപൂര്‍വ്വമായ ഒരു നേട്ടം എന്തെന്നാല്‍ വിദേശ രാജ്യമായ ചൈനയില്‍ ചിത്രം സബ് ടൈറ്റിലോടെയല്ല പ്രദര്‍ശനത്തിനെത്തുന്നത്. പൂര്‍ണ്ണമായും ചൈന ഭാഷയില്‍ ഡബ്ബ് ചെയ്തു ഇറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ചൈനീസ് ഭാഷയില്‍ പൂര്‍ണമായും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ഈ ബിഗ് ബജറ്റ് ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചിലാണ് പ്രദര്‍ശനത്തിനെത്തുന്നത്, തെന്നിന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ വലിയ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ വമ്പന്‍ സിനിമയെന്ന പരസ്യ പ്രചരണവുമായിട്ടാണ് രംഗത്തെത്തുന്നത്. സുനില്‍ ഷെട്ടി, പ്രഭു എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ‘ലൂസിഫറി’നു പിന്നാലെ ആശിര്‍വാദ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകര്‍ വലിയ രീതിയില്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍, മികച്ച ടെക്നിക്കല്‍ ടീം അണിനിരക്കുന്ന ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ക്ക് മാത്രമായി കോടി കണക്കിനു രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് അണിയറ സംസാരം. ചരിത്ര പ്രധാനമായ സിനിമയുടെ എല്ലാ ചടുലതയും നിറഞ്ഞു നില്‍ക്കുന്ന ഗംഭീരമായ ഒരു ക്ലാസ് സൃഷ്ടിയായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന് പ്രിയദര്‍ശനും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments