CinemaGeneralLatest NewsMollywoodNEWS

സിനിമയിലേക്ക് വിളിച്ചാല്‍ ഞാന്‍ കാരവന്‍ ചോദിക്കും : കാരണം തുറന്നു പറഞ്ഞു ഇന്ദ്രജ

എനിക്ക് ഇനിയും നിരവധി കഥാപാത്രങ്ങള്‍ ചെയ്യാനുണ്ട് അതിനു ശേഷം എന്‍റെ  ഡ്രീം റോള്‍ എന്താണെന്ന്‍ ഞാന്‍ പറയാം

തൊണ്ണൂറുകളില്‍ നല്ല സിനിമകളുടെ ഭാഗമായി തിളങ്ങി നിന്ന നായിക നടിയായിരുന്നു ഇന്ദ്രജ, മോഡേണ്‍ കഥാപാത്രങ്ങളും, നാടന്‍ റോളുകളും ഒരു പോലെ വഴങ്ങുന്ന ഇന്ദ്രജ വിവാഹ ശേഷം സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു. 2005-ല്‍ പുറത്തിറങ്ങിയ ‘ബെന്‍ ജോണ്‍സണ്‍’  എന്ന ചിത്രത്തിലെ നായിക വേഷമാണ് ഒടുവിലായി ശ്രദ്ധിക്കപ്പെട്ട ഇന്ദ്രജയുടെ ചിത്രം. സിനിമകളിലെ  അനുഭവ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട്  വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ദ്രജ വീണ്ടും മലയാള പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ഡ്രീം റോള്‍ ചെയ്യണമെന്ന ഒരു ആഗ്രഹം ഇതുവരെ മനസ്സില്‍ തോന്നിയിട്ടില്ലെന്നും, സിനിമകള്‍ വളരെ കുറച്ചു മാത്രം ചെയ്ത നടിയെന്ന നിലയില്‍ ഇനിയും നിരവധി റോളുകള്‍ ചെയ്ത ശേഷമെ തന്റെ സ്വപ്ന വേഷത്തെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും ഇന്ദ്രജ പറയുന്നു.

‘ഒരു ഡ്രീം റോളിനെക്കുറിച്ച് ചിന്തിക്കുന്ന രീതിയില്‍ വലിയ ഒരു നടിയല്ല ഞാന്‍, ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യാനുണ്ട്, ഉര്‍വശി ചേച്ചിയോടൊക്കെ വേണമെങ്കില്‍ ഡ്രീം റോളിനെക്കുറിച്ച് ചോദിക്കാം, എനിക്ക് ഇനിയും നിരവധി കഥാപാത്രങ്ങള്‍ ചെയ്യാനുണ്ട് അതിനു ശേഷം എന്റെ  ഡ്രീം റോള്‍ എന്താണെന്ന്‍ ഞാന്‍ പറയാം’. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സംസാരിക്കവേ ഇന്ദ്രജ വ്യക്തമാക്കുന്നു.

ഞാന്‍ മുന്‍പൊക്കെ അഭിനയിക്കുന്ന സമയത്ത് സിനിമാ ലൊക്കേഷനുകളില്‍ സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്നു. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പോലും പേടിയാണ് തൊട്ടടുത്ത് ബാത്ത്റൂം ഉണ്ടോ? എന്ന് നോക്കിയിട്ടേ വെള്ളമോ ജ്യൂസോ കഴിക്കൂ. ഇന്ന് എന്നെ  സിനിമയിലേക്ക് വിളിക്കുമ്പോള്‍ കാരവന്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ചോദിക്കും അത് എന്നിലെ നടിയുടെ പൊങ്ങച്ചം കാണിക്കാനല്ല എന്‍റെ കംഫര്‍ട്ടിന് വേണ്ടിയാണ് ഞാന്‍ അത് ആവശ്യപ്പെടുന്നത്. വെജിറ്റേറിയന്‍ ആഹാരം തന്നെ വേണമെന്ന് പറയും, അതൊക്കെ ഞാന്‍ ഡിമാന്‍ഡ് ചെയ്യുന്നതല്ല, ആ കഥാപാത്രം ചെയ്യുമ്പോള്‍ അത് നന്നായി തീര്‍ക്കാന്‍ എന്‍റെ സൗകര്യങ്ങള്‍ ചോദിക്കുന്നു എന്ന് മാത്രം. ഇന്ദ്രജ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button