പ്രിയദര്ശന് സിനിമകള്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. ‘കിലുക്കം’, ‘മിന്നാരം’, ‘ചിത്രം’, ‘തേന്മാവിന് കൊമ്പത്ത്’ അങ്ങനെ ഒരു നീണ്ട ഹിറ്റ് ലിസ്റ്റ് പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിന്റെ ശേഖരത്തിലുണ്ട്. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ക്ലൈമാക്സില്‍ നൊമ്പരമുണ്ടാക്കുകയും ചെയ്ത പ്രിയന് മോഹന്‍ലാല്‍ ടീമിന്റെ ‘വന്ദനം’ വലിയ വിജയത്തിലേക്ക് പോകാതിരുന്നതിന്റെ കാരണം തുറന്നു പറയുകയാണ് പ്രിയദര്ശന്. 1989-ല്‍ പുറത്തിറങ്ങിയ ‘വന്ദനം’ എന്ന ചിത്രത്തിലെ മോഹന്‍ലാല്‍-മുകേഷ് കോമ്പിനേഷന്‍ നര്മങ്ങള് ഇന്നും പ്രേക്ഷകര്‍ ആഘോഷമാക്കുന്നവയാണ്. എന്നാല്‍ ചിത്രത്തിലെ നായകന് നായികയുമായി ഒന്നിക്കാന്‍ കഴിയാതെ പോകുന്ന ക്ലൈമാക്സ് രംഗം പ്രേക്ഷകര്‍ക്ക് അത്ര സ്വീകാര്യമായിരുന്നില്ല.
‘വന്ദന’ത്തെക്കുറിച്ച് പ്രിയദര്ശന്
‘വന്ദനം’ എന്ന സിനിമയിലെ ട്രാജിക് എന്‍ഡ് വലിയ ഒരു മിസ്റ്റേക്കായിരുന്നു, കൊമെഴ്സിയല്‍ വാല്യൂവച്ച് അന്ന് പ്രേക്ഷകര്‍ക്ക് അത് അത്ര സ്വീകാര്യമായിരുന്നില്ല, ‘വന്ദനം’ തെലുങ്കില്‍ ചെയ്തപ്പോള്‍ നായകനെയും നായികയെയും സിനിമയുടെ അവസാന ഭാഗത്ത് ഞാന്‍ മീറ്റ് ചെയ്യിപ്പിച്ചു, ഇവിടെയും അങ്ങനെയൊരു ക്ലൈമാക്സായിരുന്നുവെങ്കില് ‘വന്ദനം’ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമായിരുന്നു’. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് പ്രിയദര്ശന് വന്ദനം സിനിമയെക്കുറിച്ചുള്ള നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തത്.
Post Your Comments