സിനിമയിലെ പഴയകാലത്തെ സൗഹൃദ കൂട്ടായ്മയെ അനുസ്മരിച്ചു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി. പക്ഷെ ഇന്ന് അത്തരമൊരു ഒന്ന് ചേരല്‍ സിനിമയില്‍ ഇല്ലാതെ പോകുന്നുവെന്നും ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുന്നു. ഇന്ന് സിനിമയില്‍ അഭിനയിക്കുന്ന ഒരു നടന് സിനിമയിലെ മറ്റൊരു കാര്യത്തിലും ശ്രദ്ധവയ്ക്കേണ്ടതില്ലെന്ന മനോഭാവമാണെന്നും പ്രേം നസീര്‍ സാറിന്റെ കാലത്ത് അദ്ദേഹം സിനിമയുടെ റിലീസ് ഉള്‍പ്പെടെ എല്ലാ മേഖലയും ശ്രദ്ധിക്കുമായിരുന്നുവെന്നും ഭാഗ്യ ലക്ഷ്മി തുറന്നു പറയുന്നു.
‘ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു നടന്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നു പോകുന്നു, അതിനപ്പുറത്തേക്ക് ഡിസ്റ്റ്യൂബുഷന്റെ കാര്യത്തിലോ തിയേറ്ററിന്റെ കാര്യത്തിലോ എനിക്ക് ഇടപടേണ്ട കാര്യമില്ല എന്ന രീതിയാണ്. പണ്ടത്തെ രീതി അതായിരുന്നില്ല. പ്രേം നസീര്‍ എന്ന നടന് ഞാന്‍ തിയേറ്റര്‍ വാല്യൂവുള്ള ആളാണ്, അല്ലെങ്കില്‍ ഞാന്‍ വലിയ രീതിയില്‍ ആരാധിക്കുന്നവനാണ് എന്ന ചിന്ത ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ സെറ്റിലുള്ള എല്ലാവരുടെയും സന്തോഷങ്ങളും സങ്കടങ്ങളും അദ്ദേഹം കേട്ടിരുന്നു’.
‘ഞാന്‍ എംജിആര്‍ സാറിന്റെ ലൊക്കേഷനില്‍ ഒരിക്കല്‍ പോയപ്പോള്‍ അദ്ദേഹം ലൈറ്റ് ബോയിടെ തോളില്‍ കൈയ്യിട്ടു കൊണ്ട് മറ്റാരോടോ സംസാരിക്കുകയാണ്. ആ സമയം ലൈറ്റ് ബോയിക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട് അത് ഭയങ്കരമായിരിക്കും. അത് പോലെ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് യൂണിറ്റിലുള്ള എല്ലാ ആളുകളോടും അദ്ദേഹം ഭക്ഷണം കഴിച്ചോ എന്നൊക്കെ അന്വേഷിക്കും.,നസീര്‍ സാറിന്റെ കാലത്തും അങ്ങനെ തന്നെയായിരുന്നു ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ആ ഒരു കൂട്ടായ്മ ഇന്ന് സിനിമയിലില്ല’. ഭാഗ്യലക്ഷ്മി ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
Post Your Comments