![](/movie/wp-content/uploads/2019/08/yash-ayra.jpg)
താരങ്ങളെ പോലെ തന്നെ താര പുത്രീപുത്രന്മാരും സെലിബ്രിറ്റികളാണ്. അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും കൗതുകവുമുണ്ട്. കെജിഎഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രിയതാരമായി മാറിയ യഷിന്റെ കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിനു പേരിടാൻ പോലും ആരാധകർക്ക് ഇവർ അവസരം നൽകയിരുന്നു.
ഇപ്പോൾ ആയ്റുടെ കാത് കുത്തിയ വിശേഷവും ചിത്രവുമായെത്തിയിരിക്കുകയാണ് യഷിന്റെ ഭാര്യ നടി രാധിക. കാതുകുത്തിയപ്പോൾ മകളുടെ വേദന കണ്ട് യഷും കരയുകയായിരുന്നെന്നും, മാതാപിതാക്കളെന്ന നിലയിൽ ഏറ്റവും വിഷമം നിറഞ്ഞ കാര്യമായിരുന്നെന്നും രാധിക കുറിച്ചു. കുഞ്ഞിന്റെ കരച്ചിൽ കണ്ട് തങ്ങളുടെ ഹൃദയം തകർന്നുവെന്നും രാധിക, റോക്കിങ് സ്റ്റാറിന്റെ കണ്ണു നിറയുന്നത് താൻ ആദ്യമായി കണ്ടുവെന്നും അവർ തമ്മിലുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്ന് തനിക്കു മനസിലായെന്നും അച്ഛനും മകളും ഇപ്പോൾ സുഖമായിരിക്കുന്നു രാധിക ചിത്രത്തോടൊപ്പം കുറിച്ചു.
Post Your Comments