വിവാഹം, പ്രണയം തുടങ്ങി ഗോസിപ്പ് കോളങ്ങളില്‍ പലപ്പോഴും നടിമാരുടെ പേരുകള്‍ നിറയാറുണ്ട്. അമ്പതിനോടടുത്ത് പ്രായമായിട്ടും വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം നേരിടുകയാണ് മലയാളികളുടെ പ്രിയനടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. വിവാഹമെന്ന് എന്ന ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
വിവാഹത്തോട് തനിക്ക് എതിർപ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയെന്നാണ് താരത്തിന്റെ അഭിപ്രായം. തന്റെ സങ്കല്പത്തിന് ചേരുന്ന ഒരാളെ കണ്ടെത്തിയാൽ ഏത് നിമിഷവും വിവാഹജീവിതത്തിന് താൻ ഒരുക്കമാണെന്ന് ലക്ഷ്മി പറഞ്ഞു. ‘ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികൾ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയിൽ ഞാൻ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓർഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഈ ആളുടെ കൂടെ ഞാൻ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം.’–ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
‘ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ സുഹൃത്തുക്കൾ ഒരുപാട് പേർ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. അതിൽ വിവാഹം കഴിഞ്ഞവരുണ്ട്, മക്കൾ ഉപേക്ഷിച്ചുപോയവരുണ്ട്. അതുകൊണ്ട് അക്കാര്യത്തിൽ എനിക്ക് ആശങ്കയില്ല.’– താരം കൂട്ടിച്ചേര്‍ത്തു
Post Your Comments