മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രമായ പുലിമുരുകന് രണ്ടാം ഭാഗം സംഭവിച്ചേക്കാമെന്ന സൂചന നല്കി ചിത്രത്തിന്റെ തിരക്കഥാകൃതതായ ഉദയകൃഷ്ണ. വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകന്’ 2016-ലാണ് പുറത്തിറങ്ങുന്നത്. മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച മഹാ വിജയമായിരുന്നു ‘പുലിമുരുകന്’ സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ സൂപ്പര്‍ താര പരിവേഷത്തെ കൃത്യമായ അളവില്‍ ഉപയോഗിച്ച വൈശാഖും ടീമും മലയാള സിനിമയില്‍ പുലിമുരുകനിലൂടെ പുതിയൊരു ചരിത്രം എഴുതി ചേര്‍ക്കുകയായിരുന്നു.
ലൂസിഫറിനു പിന്നാലെ പുലിമുരുകനും രണ്ടാം ഭാഗം വേണമെന്ന് നേരത്തെ തന്നെ പ്രേക്ഷകര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, മികച്ച ടെക്നിക്കല്‍ സാധ്യതകള്‍ ഉപയോഗിച്ചും മോഹന്‍ലാലിന്റെ താര പരിവേഷം ഉപയോഗിച്ചും വിസ്മയകരമായ മറ്റൊരു പുലിമുരുകനെ സ്ക്രീനില്‍ സൃഷ്ടിക്കാനാകും അണിയറശ്രമം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പുലിമുരുകന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചന ഉദയകൃഷ്ണ പങ്കുവെച്ചത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറ് കോടി നേട്ടം സ്വന്തമാക്കിയ ‘പുലിമുരുകന്’ ഇരട്ടി ആവേശത്തോടെ വീണ്ടും സ്ക്രീനിലെത്തുന്നതും നോക്കി ആരാധകരും അക്ഷമയോടെ കാത്തിരിക്കുകയാണ്. പീറ്റര്‍ ഹെയ്ന്റെ സംഘട്ടന രംഗങ്ങളുടെ മികവ് രണ്ടാം ഭാഗത്തിലും പെരുമയോടെ ദൃശ്യവത്കരിക്കാനാകും അണിയറ ശ്രമം. പുലിമുരുകനില്‍ വര്‍ക്ക് ചെയ്ത അതേ ടെക്നിക്കല്‍ ടീം തന്നെയാകും രണ്ടാം ഭാഗത്തിനും ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ പറഞ്ഞതില്‍ നിന്നും കുറച്ചുകൂടി വലിയ ക്യാന്‍വാസിലാകും ‘പുലിമുരുകന് 2’-വിന്റെ വരവ്
Post Your Comments